+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യയിലെ ആദ്യ ത്രിഡി പ്രിന്‍റഡ് പോസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ബം​ഗളൂരു: ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്രിന്‍റഡ് പോസ്റ്റ് ഓഫീസ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്​ഘാടനം ചെയ്തു. ബം​ഗളൂരുവിലെ കേംബ്രിജ് ലേഔട്ടിൽ 1021 ചതുരശ്രഅടി വിസ്തീർണത്തിലാണ് ഓഫീസ് നിർമിച്ചിരിക്കുന്
ഇന്ത്യയിലെ ആദ്യ ത്രിഡി പ്രിന്‍റഡ് പോസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു
ബം​ഗളൂരു: ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്രിന്‍റഡ് പോസ്റ്റ് ഓഫീസ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്​ഘാടനം ചെയ്തു. ബം​ഗളൂരുവിലെ കേംബ്രിജ് ലേഔട്ടിൽ 1021 ചതുരശ്രഅടി വിസ്തീർണത്തിലാണ് ഓഫീസ് നിർമിച്ചിരിക്കുന്നത്.

മദ്രാസ് ഐഐടിയുടെ സഹായത്തോടെ ലാർസൻ ആൻഡ് ടൂബ്രോ കമ്പനി വെറും 45 ദിവസം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. 3ഡി പ്രിന്‍റിംഗ് സാങ്കേതികവിദ്യയുടെ പിൻബലത്തോടെ പ്രത്യേക യന്ത്രങ്ങളിൽ കോൺക്രീറ്റ് ഇട്ടാണ് കെട്ടിടം നിർമിച്ചത്.



ബലം ഉറപ്പാക്കുന്നതും പെട്ടന്ന് ഉറയ്ക്കുന്നതുമായ സിമന്‍റ് മിശ്രിതം തയാറാക്കിയാണ് നിർമാണ പ്രവർത്തനം നടത്തിയത്. കെട്ടിടത്തിന്‍റെ നിർമാണ പ്രവർത്തനത്തിലെ വിവിധ ഘട്ടങ്ങൾ കോർത്തിണക്കിയുള്ള വീഡിയോ മന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ പങ്കുവെച്ചിരുന്നു.
More in Latest News :