+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ലേ​ഷ്യ​യി​ൽ വി​മാ​നം ഹൈ​വേ​യി​ലേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി; 10 പേ​ർ മ​രി​ച്ചു

ക്വ​ലാ​ലം​പൂ​ര്‍: മ​ലേ​ഷ്യ​യി​ൽ സ്വ​കാ​ര്യ ചെ​റു വി​മാ​നം ഹൈ​വേ​യി​ലേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 10 പേ​ർ മ​രി​ച്ചു. വി​മാ​നം കാ​റി​ലും ബൈ​ക്കി​ലും ഇ​ടി​ച്ച് തീ​ഗോ​ള​മാ​യി പൊ​ട്ടി​
മ​ലേ​ഷ്യ​യി​ൽ വി​മാ​നം ഹൈ​വേ​യി​ലേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി; 10 പേ​ർ മ​രി​ച്ചു
ക്വ​ലാ​ലം​പൂ​ര്‍: മ​ലേ​ഷ്യ​യി​ൽ സ്വ​കാ​ര്യ ചെ​റു വി​മാ​നം ഹൈ​വേ​യി​ലേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 10 പേ​ർ മ​രി​ച്ചു. വി​മാ​നം കാ​റി​ലും ബൈ​ക്കി​ലും ഇ​ടി​ച്ച് തീ​ഗോ​ള​മാ​യി പൊ​ട്ടി​ത്ത​ക​ർ​ന്നു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ട്ട് പേ​രും ബൈ​ക്ക് യാ​ത്രി​ക​നും കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​ളു​മാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 2.40 ന് ​വ​ട​ക്ക​ൻ ക്വ​ലാ​ലം​പൂ​രി​ലെ എ​ൽ‌​മി​ന ടൗ​ണി​നു സ​മീ​പം ഗു​ത്രി ഹൈ​വേ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. വി​നോ​ദ​സ​ഞ്ചാ​ര​ദ്വീ​പാ​യ ലാ​ങ്കാ​വി​യി​ൽ​നി​ന്ന് സെ​ല​ങ്കോ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു വി​മാ​നം. ബീ​ച്ച് ക്രാ​ഫ്റ്റ് 390 മോ​ഡ​ല്‍ വി​മാ​നം എ​യ​ർ​ട്രാ​ഫി​ക് ക​ൺ​ട്രോ​ളു​മാ​യി ബ​ന്ധം ന​ഷ്ട​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഹൈ​വേ​യി​ലേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങു​ക​യാ​യി​രു​ന്നു. ര​ണ്ട് പൈ​ല​റ്റു​മാ​രും ആ​റ് യാ​ത്ര​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ പ്ര​ദേ​ശി​ക രാ​ഷ്ട്രീ​യ നേ​താ​വാ​യി​രു​ന്നെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. വി​മാ​നം ക​ത്തി​ത്ത​ക​രു​ന്ന​തി​ന്‍റെ വീ​ഡി​യോ ഇ​തി​ന​കം വൈ​റ​ലാ​ണ്.
More in Latest News :