+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊന്ന് "മിന്നിയില്ല'; മാറ്റമില്ലാതെ സ്വർണവില

കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം 22 കാരറ്റ് സ്വർണം പവന് 280 രൂപ കുറഞ്ഞ് 43,280 രൂപയായിരുന്നു. ​ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,410 രൂപയിലെത്തി. സ്വർണവില ഈ മാസത്തെ ഏറ്റവും ക
പൊന്ന്
കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം 22 കാരറ്റ് സ്വർണം പവന് 280 രൂപ കുറഞ്ഞ് 43,280 രൂപയായിരുന്നു. ​ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,410 രൂപയിലെത്തി. സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്.

24 കാരറ്റ് സ്വർണം പവന് 304 രൂപ കുറഞ്ഞ് 47,216 രൂപയായിരുന്നു. ​ഗ്രാമിന് 5,902 രൂപയാണ് വിപണി വില. ഈ മാസം ഒന്നു മുതൽ സ്വർണവില ഇടിയുന്ന പ്രവണത തുടരുകയാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനി‌ടെ സ്വർണവിലയിൽ 440 രൂപയുടെ ഇടിവാണുണ്ടായത്.

ഇന്ന് വെള്ളി വിലയിൽ നേരിയ വർധന രേഖപ്പെടുത്തി. ​ഗ്രാമിന് ഒരു രൂപ വർധിച്ച് 76.70 രൂപയും എട്ട് ​ഗ്രാമിന് എട്ട് രൂപ വർധിച്ച് 613.60 രൂപയുമായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 1892.90 യുഎസ് ഡോളറായിട്ടുണ്ട്.
More in Latest News :