ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും അക്രമം. ഉക്രുവിലെ തോവായില് ഉണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. 24, 26, 35 വയസ് പ്രായമുള്ള കുക്കി വിഭാഗക്കാരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ആയുധധാരികളായ ഒരു സംഘം ആളുകള്‍ ഗ്രാമത്തിന് കാവല്‍ നിന്നവരുടെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇരുകൂട്ടരും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ ഉണ്ടായെന്നാണ് വിവരം.
സംഘര്‍ഷത്തിന് പിന്നാലെ പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉള്‍ഗ്രാമമായതിനാല്‍ വെടിവയ്പ്പ് നടന്ന സമയത്ത് ഇവിടെ സുരക്ഷാസേനയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.