+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​രി​ൽ ട്രെ​യി​നു​ക​ൾ​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞ​ത് മ​ദ്യ​പ​സം​ഘ​മെ​ന്ന് പോ​ലീ​സ്

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ട്രെ​യി​നു​ക​ൾ​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞ​ത് മ​ദ്യ​പ​സം​ഘ​മെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ ക​ണ്ണൂ​രി​ൽ നാ​ലു ‌ട്രെ​യി​നു​ക​ൾ​ക്ക് നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ട
ക​ണ്ണൂ​രി​ൽ ട്രെ​യി​നു​ക​ൾ​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞ​ത് മ​ദ്യ​പ​സം​ഘ​മെ​ന്ന് പോ​ലീ​സ്
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ട്രെ​യി​നു​ക​ൾ​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞ​ത് മ​ദ്യ​പ​സം​ഘ​മെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ ക​ണ്ണൂ​രി​ൽ നാ​ലു ‌ട്രെ​യി​നു​ക​ൾ​ക്ക് നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. ഇ​തി​നെ​ല്ലാം പി​ന്നി​ൽ മ​ദ്യ​പ​സം​ഘ​മാ​ണെ​ന്നും പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്‌​സും പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി ക​ണ്ണൂ​രി​ല്‍ ര​ണ്ടി​ട​ത്തും കാ​സ​ർ​ഗോ​ഡ് ഒ​രി​ട​ത്തു​മാ​ണ് ട്രെ​യി​നു​ക​ള്‍​ക്ക് ക​ല്ലേ​റു​ണ്ടാ​യ​ത്.

തി​രു​വ​ന്ത​പു​ര​ത്ത് നി​ന്ന് മും​ബൈ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന നേ​ത്രാ​വ​തി എ​ക്‌​സ്പ്ര​സ് ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട് അ​ല്പ​സ​മ​യ​ത്തി​ന് ശേ​ഷ​വും മം​ഗ​ലാ​പു​ര​ത്തു​നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ചെ​ന്നൈ സൂ​പ്പ​ര്‍ ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സി​ന് ക​ണ്ണൂ​രി​നും ക​ണ്ണൂ​ര്‍ സൗ​ത്തി​നു​മി​ട​യി​ലാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. ഇ​തേ സ​മ​യം നീ​ലേ​ശ്വ​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം ഓ​ഖ എ​റ​ണാ​കു​ളം എ​ക്‌​സ്പ്ര​സി​ന് നേ​രേ​യും ക​ല്ലേ​റു​ണ്ടാ​യി.

ബു​ധ​നാ​ഴ്ച കാ​സ​ർ​ഗോ​ഡ് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ​പ്ര​സി​ന് മാ​ഹി​ക്കും മു​ക്കാ​ളി​ക്കു​മി​ട​യി​ല്‍ ക​ല്ലേ​റു​ണ്ടാ​യി. ഇ​തി​ലൊ​ന്നും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ആ​സൂ​ത്രി​ത​മാ​യി ഒ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
More in Latest News :