+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റെ​യി​ല്‍​പാ​ള​ത്തി​ല്‍ ക​ല്ലും ക്ലോ​സ​റ്റി​ന്‍റെ ക​ഷ്ണ​ങ്ങ​ളും; അ​ട്ടി​മ​റി​സം​ശ​യം

കാ​സ​ര്‍​ഗോ​ഡ്: റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ ക​ല്ലും ക്ലോ​സ​റ്റി​ന്‍റെ പൊ​ട്ടി​യ ക​ഷ​ണ​ങ്ങ​ളും ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ക​ണ്ണൂ​ര്‍കാ​സ​ര്‍​ഗോ​ഡ് റൂട്ടിൽ ചെ​മ്പ​രി​ക്ക തു​ര​ങ്ക​ത്തി​ന​ടു​ത
റെ​യി​ല്‍​പാ​ള​ത്തി​ല്‍ ക​ല്ലും ക്ലോ​സ​റ്റി​ന്‍റെ ക​ഷ്ണ​ങ്ങ​ളും; അ​ട്ടി​മ​റി​സം​ശ​യം
കാ​സ​ര്‍​ഗോ​ഡ്: റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ ക​ല്ലും ക്ലോ​സ​റ്റി​ന്‍റെ പൊ​ട്ടി​യ ക​ഷ​ണ​ങ്ങ​ളും ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ക​ണ്ണൂ​ര്‍-കാ​സ​ര്‍​ഗോ​ഡ് റൂട്ടിൽ ചെ​മ്പ​രി​ക്ക തു​ര​ങ്ക​ത്തി​ന​ടു​ത്താ​ണ് സം​ഭ​വം. കോ​യ​മ്പ​ത്തൂ​ര്‍- മം​ഗ​ളൂ​രു ഇ​ന്‍റ​ര്‍​സി​റ്റി എ​ക്സ്പ്ര​സ് ട്രെ​യി​നി​ലെ ലോ​ക്കോ പൈ​ല​റ്റാ​ണ് പാ​ള​ത്തി​ല്‍ ക്ലോ​സ​റ്റും സി​മ​ന്‍റ് ക​ട്ട​യും മ​റ്റും വ​ച്ച​താ​യി ആ​ദ്യം ക​ണ്ട​ത്.

ട്രെ​യി​ന്‍ പോ​കു​ന്ന​തി​നി​ടെ എ​ന്തോ ത​ട്ടി​യ​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​റെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ര്‍​പി​എ​ഫും റെ​യി​ല്‍ മേ​ല്‍​പ​റ​മ്പ് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പൊ​ട്ടി​യ ക്ലോ​സ​റ്റി​ന്‍റെ ഭാ​ഗ​ങ്ങ​ളും ചെ​ങ്ക​ല്ലും ക​ണ്ടെ​ത്തി​യ​ത്.

ക്ലോ​സ​റ്റി​ന്‍റെ ഒ​രു ഭാ​ഗം സ​മീ​പ​ത്തെ വീ​ട്ടി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ട്ടി​മ​റി നീ​ക്ക​മാ​ണെ​ന്ന സം​ശ​യ​ത്തി​ല്‍ സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു.
More in Latest News :