കൊച്ചി: നഗരത്തിലെ മാളില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ പര്‍ദ ധരിച്ചെത്തി മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തിയ കേസില്‍ യുവാവ് സമാനരീതിയില്‍ കുറ്റകൃത്യം നടത്തിയിട്ടുണ്ടോയെന്ന് കളമശേരി പോലീസ് അന്വേഷണം ആരംഭിച്ചു.
കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഓണക്കുന്ന് മുല്ലേഴിപ്പാറ വീട്ടില്‍ എം.എ.അഭിമന്യു(23)വിനെയാണ് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ മറ്റേതെങ്കിലും സ്ഥാപനങ്ങളില്‍ ചെന്ന് ഇത്തരത്തിലുള്ള വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
15ന് രാത്രി ഒമ്പതിന് മാളിലെത്തിയ പ്രതി കൈയില്‍ കരുതിയിരുന്ന പര്‍ദ ഒഴിഞ്ഞ സ്ഥലത്തുവച്ച് ധരിച്ച ശേഷം സ്ത്രീകളുടെ ശുചിമുറിയില്‍ കയറുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു അതില്‍ ചെറിയ ദ്വാരം ഉണ്ടാക്കി ശുചിമുറിയുടെ വാതിലിനോട് ചേര്‍ത്ത് ഒട്ടിച്ചു വച്ചു.
അവിടെ നിന്നും പുറത്തിറങ്ങിയ ഇയാള്‍ ശുചിമുറിയുടെ പ്രധാന വാതിലിന് മുന്പില് നിന്നു പരുങ്ങി. ഇയാളുടെ ചേഷ്ടകളും പെരുമാറ്റവും കണ്ട് സംശയം തോന്നിയ മാളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ പെണ്‍വേഷം കെട്ടിയതാണെന്നും ശുചിമുറിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന കാര്യവും മനസിലായത്. ചോദ്യം ചെയ്യലില്‍ പാലാരിവട്ടത്തുള്ള ഒരു തുണിക്കടയില്‍ നിന്നാണ് പ്രതി പര്‍ദ വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി.
ഇയാള്‍ വീഡിയോ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും ധരിച്ചിരുന്ന പര്‍ദ്ദയും മറ്റും പോലീസ് പിടിച്ചെടുത്തു. ബിടെക് ബിരുദധാരിയായ ഇയാള്‍ ഇന്‍ഫോപാര്‍ക്കിലെ പ്രമുഖ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനാണ്.
കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ദാസ്, എസ്ഐ അജയകുമാര്‍, എഎസ്ഐ മനാഫ്, സീനിയര്‍ സിപിഒമാരായ സുമേഷ്, അരുണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.