+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൈ​ക്കോ​ട​തി പ​രി​സ​ര​ത്തെ എ​ടി​എ​മ്മി​ല്‍ ക​വ​ര്‍​ച്ചാ​ശ്ര​മം

കൊ​ച്ചി: ഹൈ​ക്കോ​ട​തി പ​രി​സ​ര​ത്തെ എ​ടി​എ​മ്മി​ല്‍ ക​വ​ര്‍​ച്ചാ​ശ്ര​മം. സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബാ​ന​ര്‍​ജി റോ​ഡി​ല്‍ ലാ​ല​ന്‍ ട​വ​റി​ലു​ള്ള എ​സ
ഹൈ​ക്കോ​ട​തി പ​രി​സ​ര​ത്തെ എ​ടി​എ​മ്മി​ല്‍ ക​വ​ര്‍​ച്ചാ​ശ്ര​മം
കൊ​ച്ചി: ഹൈ​ക്കോ​ട​തി പ​രി​സ​ര​ത്തെ എ​ടി​എ​മ്മി​ല്‍ ക​വ​ര്‍​ച്ചാ​ശ്ര​മം. സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബാ​ന​ര്‍​ജി റോ​ഡി​ല്‍ ലാ​ല​ന്‍ ട​വ​റി​ലു​ള്ള എ​സ്ബി​ഐ​യു​ടെ ര​ണ്ട് എ​ടി​എ​മ്മു​ക​ളി​ലാ​ണ് ക​വ​ര്‍​ച്ചാ​ശ്ര​മം ന​ട​ന്ന​ത്.

എ​ടി​എം മെ​ഷീ​നു​ക​ളു​ടെ ഡ​യ​ല്‍​പാ​ഡും ഡോ​റും ത​ക​ര്‍​ത്ത നി​ല​യി​ലാ​ണ്. മെ​ഷീ​ന്‍റെ പ്ലാ​സ്റ്റി​ക് മോ​ള്‍​ഡ് ഇ​ള​ക്കി​മാ​റ്റി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച രാ​ത്രി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ടി​എം സെ​ന്‍റ​റി​ല്‍ പ​ണം നി​റ​യ്ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ര്‍​ച്ചാ​ശ്ര​മം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന് ച്ചാ​ലെ സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​നീ​ഷ് ജോ​യി പ​റ​ഞ്ഞു. ഓ​ഗ​സ്റ്റ് 15, 16 തീ​യ​തി​ക​ളി​ൽ ഒ​ന്നി​ലെ രാ​ത്രി​യി​ൽ ക​വ​ര്‍​ച്ചാ​ശ്ര​മം ന​ട​ന്നി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.
More in Latest News :