+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ക്കി​സ്ഥാ​നി​ൽ ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ങ്ങ​ൾ ത​ക​ർ​ത്ത സം​ഭ​വം; 129 പേ​ർ അ​റ​സ്റ്റി​ൽ

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ ക്രി​സ്തു​മ​ത വി​ശ്വാ​സി ഖു​റാ​നെ അ​പ​മാ​നി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ദേ​വാ​ല​യ​ങ്ങ​ൾ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ 129 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ക്ര​മ​ണം ന​
പാ​ക്കി​സ്ഥാ​നി​ൽ ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ങ്ങ​ൾ ത​ക​ർ​ത്ത സം​ഭ​വം; 129 പേ​ർ അ​റ​സ്റ്റി​ൽ
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ ക്രി​സ്തു​മ​ത വി​ശ്വാ​സി ഖു​റാ​നെ അ​പ​മാ​നി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ദേ​വാ​ല​യ​ങ്ങ​ൾ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ 129 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​ക്ര​മ​ണം ന​ട​ന്ന പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ ഫൈ​സ​ലാ​ബാ​ദി​ൽ സൈ​ന്യം രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. ആ​ക്ര​മ​ണം ഭ​യ​ന്ന് ക്രി​സ്തു​മ​ത വി​ശ്വാ​സി​ക​ൾ കൂ​ട്ട​മാ​യി ഒ​ളി​വി​ൽ പോ​യി​രി​ക്കു​ക​യാ​ണ്.

ബു​ധ​നാ​ഴ്ച​യാ​ണ് ജാ​റ​ൻ​വാ​ല സ്വ​ദേ​ശി​യാ​യ രാ​ജാ അ​മി​ർ എ​ന്ന ക്രി​സ്തു​മ​ത വി​ശ്വാ​സി​യും സു​ഹൃ​ത്തും ഖു​റാ​നെ അ​പ​മാ​നി​ച്ചെ​ന്ന ആ​രോ​പ​ണം പു​റ​ത്തു​വ​ന്ന​ത്. ഇ​തോ​ടെ ജ​നം ഒ​ത്തു​കൂ​ടി പ്ര​ദേ​ശ​ത്തെ ക്രി​സ്ത്യ​ൻ കോ​ള​നി​യി​ലേ​ക്ക് കു​തി​ച്ചെ​ത്തു​ക​യും ദേ​വാ​ല​യ​ങ്ങ​ൾ​ക്കും വീ​ടു​ക​ൾ​ക്കും നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

അ​ക്ര​മാ​സ​ക്ത​രാ​യ ജ​ന​ക്കൂ​ട്ടം ഒ​രു ദേ​വാ​ല​യം പൂ​ർ​ണ​മാ​യും തീ​വ​ച്ച് ന​ശി​പ്പി​ച്ച​പ്പോ​ൾ മ​റ്റ് ര​ണ്ട് ദേ​വാ​ല​യ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട് വ​രു​ത്തി. അ​മി​റി​ന്‍റെ വീ​ടും ഇ​വ​ർ ഇ​ടി​ച്ചു​നി​ര​ത്തി.
More in Latest News :