+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ത്യു കു​ഴ​ൽ​നാ​ട​നെ​തി​രാ​യ ആ​രോ​പ​ണം ഗു​രു​ത​ര​മെ​ന്ന് ഡി​വൈ​എ​ഫ്ഐ

തി​രു​വ​ന​ന്ത​പു​രം: മൂ​വാ​റ്റു​പു​ഴ എം​എ​ൽ​എ മാ​ത്യു കു​ഴ​ൽ​നാ​ട​നെ​തി​രേ ഡി​വൈ​എ​ഫ്ഐ രം​ഗ​ത്ത്. എം​എ​ൽ​എ​യ്ക്കെ​തി​രേ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ഗൗ​ര​വ​ത​ര​മാ​ണെ​ന്നും ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന ന​ട​പ
മാ​ത്യു കു​ഴ​ൽ​നാ​ട​നെ​തി​രാ​യ ആ​രോ​പ​ണം ഗു​രു​ത​ര​മെ​ന്ന് ഡി​വൈ​എ​ഫ്ഐ
തി​രു​വ​ന​ന്ത​പു​രം: മൂ​വാ​റ്റു​പു​ഴ എം​എ​ൽ​എ മാ​ത്യു കു​ഴ​ൽ​നാ​ട​നെ​തി​രേ ഡി​വൈ​എ​ഫ്ഐ രം​ഗ​ത്ത്. എം​എ​ൽ​എ​യ്ക്കെ​തി​രേ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ഗൗ​ര​വ​ത​ര​മാ​ണെ​ന്നും ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് എം​എ​ൽ​എ​യു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​തെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ്, പ്ര​സി​ഡ​ന്‍റ് വി.​വ​സീ​ഫ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

റി​സോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ത്തി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ല്ല. എം​എ​ൽ​എ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ട് നി​യ​മ​വി​രു​ദ്ധ​മാ​യി‌​ട്ടാ​ണെ​ന്നും എം​എ​ൽ​എ സ്ഥാ​ന​ത്തി​രു​ന്ന് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചു​വെ​ന്നും ഡി​വൈ​എ​ഫ്ഐ ആ​രോ​പി​ച്ചു.

മാ​ത്യു കു​ഴ​ൽ​നാ​ട​ൻ പോ​ക്സോ കേ​സി​ലെ പ്ര​തി​യെ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി പ​ര​സ്യ വ​ക്കാ​ല​ത്ത് എ​ടു​ത്ത ആ​ളാ​ണ്. കു​ഴ​ൽ​നാ​ട​നെ​തി​രെ ഡി​വൈ​എ​ഫ്ഐ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കും. എം​എ​ൽ​എ ഓ​ഫീ​സി​ലേ​യ്ക്ക് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നും സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.
More in Latest News :