+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ഞ്ഞി​ന് അ​മി​ത വാ​ക്സി​ന്‍ ന​ല്‍​കി​യ സം​ഭ​വം: ന​ഴ്സി​ന് സ​സ്പെ​ന്‍​ഷ​ന്‍

പാ​ല​ക്കാ​ട്: അ​ഞ്ച് ദി​വ​സംമാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് അ​മി​ത വാ​ക്സി​ന്‍ ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ ന​ഴ്സി​ന് സ​സ്പെ​ന്‍​ഷ​ന്‍. പാ​ല​ക്കാ​ട് പി​രാ​യി​രി പ്രാഥമികാരോഗ്യ കേന്ദ്രം ന​ഴ്സ് ചാ​രു​ല​ത
കു​ഞ്ഞി​ന് അ​മി​ത വാ​ക്സി​ന്‍ ന​ല്‍​കി​യ സം​ഭ​വം: ന​ഴ്സി​ന് സ​സ്പെ​ന്‍​ഷ​ന്‍
പാ​ല​ക്കാ​ട്: അ​ഞ്ച് ദി​വ​സംമാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് അ​മി​ത വാ​ക്സി​ന്‍ ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ ന​ഴ്സി​ന് സ​സ്പെ​ന്‍​ഷ​ന്‍. പാ​ല​ക്കാ​ട് പി​രാ​യി​രി പ്രാഥമികാരോഗ്യ കേന്ദ്രം ന​ഴ്സ് ചാ​രു​ല​ത​യെ​യാ​ണ് ആ​രോ​ഗ്യവ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞദി​വ​സ​മാ​യി​രു​ന്നു ന​ട​പ​ടി​ക്ക​ടി​സ്ഥാ​ന​മാ​യ സം​ഭ​വു​ണ്ടാ​യ​ത്. പ​ള്ളി​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ ആ​ണ്‍​കു​ഞ്ഞി​നാ​ണ് ന​ഴ്സ് കു​റി​പ്പി​ലി​ല്ലാ​ത്ത വാ​ക്സി​ന്‍ ന​ല്‍​കി​യ​ത്.

ബി​സി​ജി​യു​ടെ കു​ത്തി​വയ്പ്പ് എ​ടു​ക്കു​ന്ന​തി​നാ​യി​രു​ന്നു കു​ഞ്ഞി​നെ പ്രാ​ഥ​മി​ക ആ​രോ​ഗ്യകേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ച​ത്. ര​ണ്ടാം മാ​സ​ത്തി​ല്‍ എ​ടു​ക്കേ​ണ്ട വാ​ക്സി​ന്‍ കൂ​ടി എ​ടു​ത്തു​വെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​ക്ഷേ​പം. കു​ട്ടി​യെ ഒ​ന്നി​ല​ധി​കം ത​വ​ണ കു​ത്തി​വെ​ക്കു​ന്ന​ത് ക​ണ്ട ബ​ന്ധു​ക്ക​ള്‍​ക്ക് സം​ശ​യം തോ​ന്നു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​മി​ത​മാ​യി വാ​ക്സി​നു​ക​ള്‍ എ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടാം മാ​സ​ത്തി​ല്‍ എ​ടു​ക്കു​ന്ന പോ​ളി​യോ വാ​ക്സി​ന്‍, ഒ​ന്ന​ര​മാ​സ​ത്തി​ല്‍ എ​ടു​ക്കേ​ണ്ട റോ​ട്ട വാ​ക്സി​ന്‍, പി​സി​വി, ഐ​പി​വി ഉ​ള്‍​പ്പ​ടെ​യു​ള്ള വാ​ക്സി​നു​ക​ളാ​ണ് കു​ട്ടി​ക്ക് ന​ല്‍​കി​യ​ത്.

ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം കു​ഞ്ഞി​നെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ല്‍ കു​ഞ്ഞി​ന്‍റെ ക​ടു​ത്ത പ​നി​ക്ക് ശ​മ​ന​മു​ണ്ടെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ വ്യ​ക്ത​മാ​ക്കി.
More in Latest News :