കൊച്ചി: അഡ്വ. സൈബി ജോസിനെതിരായ വഞ്ചനാക്കേസ് ഹൈക്കോടതി റദ്ദാക്കി. ചേരാനല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് റദ്ദാക്കിയത്.
കുടുംബക്കോടതിയിലെ കേസുമായി ബന്ധപ്പെട്ടാണ് കോതമംഗലം സ്വദേശി സൈബിക്കെതിരേ പരാതി നല്‍കിയത്. തന്റെ ഭാര്യയുടെ അഭിഭാഷകനായിരുന്ന സൈബി കേസ് ഒതുക്കിതീര്‍ക്കാമെന്ന് ആവശ്യപ്പെട്ട് അഞ്ച് ലക്ഷം രൂപ തന്നോട് വാങ്ങിയെന്നായിരുന്നു ആരോപണം.
കേസില്‍ സൈബിക്കെതിരേ അന്വേഷണം നടത്തിയെങ്കിലും ഇയാള്‍ക്കെതിരേ തെളിവില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
അതേസമയം ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ കേസില്‍ സൈബിക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.