+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ക് പേ​സ​ർ വ​ഹാ​ബ് റി​യാ​സ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ചു

ദു​ബാ​യ്: 2015 ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ​ഫൈ​ന​ലി​ൽ ഓ​സ്ട്രേ​ലി​യ​ൻ താ​രം ഷെ​യ്ൻ വാ​ട്സ​ണെ വി​റ​പ്പി​ച്ച ബൗ​ൺ​സ​റു​ക​ളു​മാ​യി ആ​രാ​ധ​ക​മ​ന​സി​ൽ ചി​ര​പ്ര​തി​ഷ്ഠ നേ​ടി​യ പാ​ക്കി​സ്ഥാ​ൻ പേ​സ​ർ വ​ഹ
പാ​ക് പേ​സ​ർ വ​ഹാ​ബ് റി​യാ​സ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ചു
ദു​ബാ​യ്: 2015 ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ​ഫൈ​ന​ലി​ൽ ഓ​സ്ട്രേ​ലി​യ​ൻ താ​രം ഷെ​യ്ൻ വാ​ട്സ​ണെ വി​റ​പ്പി​ച്ച ബൗ​ൺ​സ​റു​ക​ളു​മാ​യി ആ​രാ​ധ​ക​മ​ന​സി​ൽ ചി​ര​പ്ര​തി​ഷ്ഠ നേ​ടി​യ പാ​ക്കി​സ്ഥാ​ൻ പേ​സ​ർ വ​ഹാ​ബ് റി​യാ​സ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ചു.

15 വ​ർ​ഷം നീ​ണ്ടു​നി​ന്ന അ​ന്താ​രാ​ഷ്ട്ര ക​രി​യ​റി​ന് ഇ​ന്ന് അ​വ​സാ​നം കു​റി​ക്കു​ക​യാ​ണെ​ന്ന് റി​യാ​സ് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. എ​ന്നാ​ൽ ടി-20 ​ഫ്രാ​ഞ്ചൈ​സ് ലീ​ഗു​ക​ളി​ൽ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി.

27 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ലും 91 ഏ​ക​ദി​ന​ങ്ങ​ളി​ലും 36 ടി-20 ​മ​ത്സ​ര​ങ്ങ​ളി​ലും ദേ​ശീ​യ​കു​പ്പാ​യം അ​ണി​ഞ്ഞ റി​യാ​സ് ഈ ​പോ​രാ​ട്ട​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 83, 120, 34 വി​ക്ക​റ്റു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.
More in Latest News :