+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെട്ടുംതിരുത്തും; എ​ൻ​സി​ഇ​ആ​ർ​ടി ഒഴിവാക്കിയ പാ​ഠ​ഭാ​ഗ​ങ്ങ​ളു​മാ​യി പു​തി​യ പു​സ്ത​കം ഈ ​മാ​സം

തി​രു​വ​ന​ന്ത​പു​രം: എ​ൻ​സി​ഇ​ആ​ർ​ടി വെ​ട്ടി​മാ​റ്റി​യ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന അ​ഡീ​ഷ​ണ​ൽ ടെ​ക്സ്റ്റ് ബു​ക്കു​ക​ൾ ഈ ​മാ​സം 23ന് ​പു​റ​ത്തി​റ​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. 23ന്
വെട്ടുംതിരുത്തും; എ​ൻ​സി​ഇ​ആ​ർ​ടി ഒഴിവാക്കിയ പാ​ഠ​ഭാ​ഗ​ങ്ങ​ളു​മാ​യി പു​തി​യ പു​സ്ത​കം ഈ ​മാ​സം
തി​രു​വ​ന​ന്ത​പു​രം: എ​ൻ​സി​ഇ​ആ​ർ​ടി വെ​ട്ടി​മാ​റ്റി​യ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന അ​ഡീ​ഷ​ണ​ൽ ടെ​ക്സ്റ്റ് ബു​ക്കു​ക​ൾ ഈ ​മാ​സം 23ന് ​പു​റ​ത്തി​റ​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. 23ന് ​വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ണ്‍​ഹി​ൽ സ്കൂ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ദേ​ശീ​യ ത​ല​ത്തി​ൽ എ​ൻ​സി​ഇ​ആ​ർ​ടി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റു മു​ത​ൽ 12 പ​ന്ത്ര​ണ്ട് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന് വ്യാ​പ​ക​മാ​യി പാ​ഠ​ഭാ​ഗ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ച്ചു.​കോ​വി​ഡി​ന്‍റെ പേ​രി​ൽ പ​ഠ​ന​ഭാ​രം കു​റ​ക്കാ​നെ​ന്ന പേ​രി​ലാ​ണ് ഈ ​വെ​ട്ടി​മാ​റ്റ​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത് എ​ങ്കി​ലും ഈ ​പു​സ്ത​ക​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന ഏ​തൊ​രാ​ൾ​ക്കും ഈ ​വെ​ട്ടി​മാ​റ്റ​ൽ പ​ഠ​ന​ഭാ​രം കു​റ​യ്ക്കാ​ന​ല്ല എ​ന്നും ചി​ല നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​വാ​നാ​ണെ​ന്നും മ​ന​സി​ലാ​കു​മെ​ന്നു മ​ന്ത്രി ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​ശി​ല​ക​ളെ ത​മ​സ്ക്ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ, രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ന്‍റെ ത​മ​സ്ക്ക​ര​ണം, രാ​ജ്യം നേ​രി​ടു​ന്ന അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്ന​ത്, ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​വ എ​ന്ന പേ​രി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യം വ​ച്ചു​ള്ള ഒ​ഴി​വാ​ക്ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ലും മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ലാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്. അതി​നാ​ലാ​ണ് കേ​ര​ളം മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ൽ അ​ഡീ​ഷ​ണ​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
More in Latest News :