മാവേലിക്കര: പെരിങ്ങാലയിൽ വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ച 80 ലീറ്റർ ചാരായം എക്സൈസ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കാരാഴ്മ സ്വദേശി ഉഷ എന്ന സ്ത്രീയെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ഭർത്താവ് സുര ഓടി രക്ഷപ്പെട്ടു.