+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ല്ലാ വീ​ടു​ക​ളി​ലും മ​സ്ജി​ദു​ക​ളി​ലും പോ​യി കോ​ൺ​ഗ്ര​സി​ന് വോ​ട്ട് ചെ​യ്യ​രു​തെ​ന്ന് പ​റ​യ​ണം: കെ. ​ക​വി​ത

ഹൈ​ദ​രാ​ബാ​ദ്: നി​യ​മ​സ​ഭാ, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ൺ​ഗ്ര​സി​ന് വോ​ട്ട് ചെ​യ്യ​രു​തെ​ന്ന് എ​ല്ലാ വീ​ടു​ക​ളി​ലും മ​സ്ജി​ദു​ക​ളി​ലും പോ​യി പ​റ​യ​ണ​മെ​ന്നും മൗ​ലാ​നാ​മാ​ർ​ക്ക് മു​മ്പി​ൽ കോ​
എ​ല്ലാ വീ​ടു​ക​ളി​ലും മ​സ്ജി​ദു​ക​ളി​ലും പോ​യി കോ​ൺ​ഗ്ര​സി​ന് വോ​ട്ട് ചെ​യ്യ​രു​തെ​ന്ന് പ​റ​യ​ണം: കെ. ​ക​വി​ത
ഹൈ​ദ​രാ​ബാ​ദ്: നി​യ​മ​സ​ഭാ, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ൺ​ഗ്ര​സി​ന് വോ​ട്ട് ചെ​യ്യ​രു​തെ​ന്ന് എ​ല്ലാ വീ​ടു​ക​ളി​ലും മ​സ്ജി​ദു​ക​ളി​ലും പോ​യി പ​റ​യ​ണ​മെ​ന്നും മൗ​ലാ​നാ​മാ​ർ​ക്ക് മു​മ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ യ​ഥാ​ർ​ഥ മു​ഖം തു​റ​ന്നു​കാ​ട്ട​ണ​മെ​ന്നും പ്ര​വ​ർ​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്ത് ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി(​ബി​ആ​ർ​എ​സ്) നേ​താ​വ് കെ. ​ക​വി​ത.

ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​ന് മേ​ൽ​ക്കൈ​യു​ള്ള നി​സാ​മാ​ബാ​ദ് മേ​ഖ​ല​യി​ലെ പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് ക​വി​ത ഈ ​പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​സാ​മാ​ബാ​ദ് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​ത്സ​രി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ശേ​ഷം ആ​ദ്യ​മാ​യി ന​ട​ത്തി​യ പൊ​തു​യോ​ഗ​ത്തി​ലാ​ണ് ക​വി​ത ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

1,000 എ​ലി​ക​ളെ കൊ​ന്ന ശേ​ഷം പൂ​ച്ച ഹ​ജ്ജി​ന് പോ​യ​ത് പോ​ലെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ​ന്ന് ക​വി​ത പ​രി​ഹ​സി​ച്ചു. സ്വാ​ത​ന്ത്ര്യം നേ​ടി​യ​തി​ന് ശേ​ഷം 62 വ​ർ​ഷം കോ​ൺ​ഗ്ര​സ് രാ​ജ്യം ഭ​രി​ച്ചു. എ​ന്നി​ട്ടും പാ​വ​ങ്ങ​ൾ​ക്കും മു​സ്‌​ലിം സ​മു​ദാ​യ​ത്തി​നു​മാ​യി എ​ന്താ​ണ് ചെ​യ്ത​ത്‍?

"ഗ​രീ​ബി ഹ​ഠാ​വോ' എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ലൂ​ടെ പ​ട്ടി​ണി മാ​റ്റാ​തെ പാ​വ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ് ചെ​യ്ത​തെ​ന്നും ക​വി​ത കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :