ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രനിലിറങ്ങാന്‍ ഒരാഴ്ച മാത്രം. ചന്ദ്രയാന്‍-3ന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരമെന്ന് ഐഎസ്ആര്‍ഒ. ചന്ദ്രന് 117 കിലോമീറ്റര്‍ മാത്രം അകലെയാണ് ഇപ്പോള്‍ പേടകമുള്ളത്.
വ്യാഴാഴ്ച വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെടും. ഈ മാസം 23ന് വൈകീട്ട് 5.40നാണ് സോഫ്റ്റ് ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്ന് ലാന്‍ഡറും ലാന്‍ഡറിനുള്ളില്‍നിന്ന് പുറത്തേക്ക് വരുന്ന റോവറും ചന്ദ്രനില്‍ പര്യവേക്ഷണം നടത്തും.
എന്‍ജിനുകള്‍ തകരാറിലായാല്‍ പോലും സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനാകുന്ന തരത്തിലാണ് ലാന്‍ഡറിനെ സജ്ജമാക്കിയിരിക്കുന്നതെന്ന് ചെയര്മാന് എസ്. സോമനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ജൂലൈ 14ന് ഉച്ചയ്ക്ക് 2.35ന് ആണ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നും ചന്ദ്രയാന്‍-3 യുമായി വിക്ഷേപണ വാഹനമായ എല്‍വിഎം 3 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഈ മാസം ആറ്, ഒമ്പത്, 14 തീയതികളിലായിരുന്നു പേടകത്തിന്റെ ആദ്യ മൂന്ന് ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ബംഗളുരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്ക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.

Chandrayaan-3 Mission:
— ISRO (@isro) August 14, 2023
Orbit circularisation phase commences
Precise maneuvre performed today has achieved a near-circular orbit of 150 km x 177 km
The next operation is planned for August 16, 2023, around 0830 Hrs. IST pic.twitter.com/LlU6oCcOOb