+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ര്‍​ദി​ച്ചെ​ന്ന് വാ​ച്ച​ര്‍; ഗ​വി വ​നം​ വി​ക​സ​നകോ​ര്‍പ​റേ​ഷ​ന്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധം

പ​ത്ത​നം​തി​ട്ട: ഗ​വി​യി​ല്‍ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​ച്ച​റെ മ​ര്‍​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് വ​നം വി​ക​സ​നകോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ നാ​ട്ടു​
ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ര്‍​ദി​ച്ചെ​ന്ന് വാ​ച്ച​ര്‍; ഗ​വി വ​നം​ വി​ക​സ​നകോ​ര്‍പ​റേ​ഷ​ന്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധം
പ​ത്ത​നം​തി​ട്ട: ഗ​വി​യി​ല്‍ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​ച്ച​റെ മ​ര്‍​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് വ​നം വി​ക​സ​നകോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വ​നം​ ​വകു​പ്പ് വാ​ച്ച​റാ​യ വ​ര്‍​ഗീ​സ് രാ​ജി​നെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ര്‍​ദി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​തി​യി​ല്‍ മൂ​ഴി​യാ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. പീ​രു​മേട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് വ​ര്‍​ഗീ​സ് ആ​ദ്യം പ​രാ​തി കൊ​ടു​ക്കു​ന്ന​ത്. പി​ന്നീ​ട് മൂ​ഴി​യാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ​രാ​തി മാ​റ്റു​ക​യാ​യി​രു​ന്നു.

മ​ര്‍​ദ​ന​ത്തെ തു​ട​ര്‍​ന്ന് ഇദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ​ശേ​ഷ​മാ​ണ് വ​ര്‍​ഗീ​സ് ഭാ​ര്യ​യു​മാ​യി വ​നം വി​ക​സ​ന​കോ​ര്‍​പ​​റേ​ഷ​ന്‍റെ മു​ന്‍​പി​ല്‍ എ​ത്തി പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​ത്.

പി​ന്നീ​ട് സ്ഥ​ല​ത്തെ വി​വി​ധ രാ​ഷ്ട്രീ​യപാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രു​മെ​ത്തി പ്ര​തി​ഷേ​ധ​ത്തി​ല്‍ അ​ണി​ചേ​ര്‍​ന്നു. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ​മ​ര​ക്കാ​രു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി.
More in Latest News :