+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ​യി​ല്‍ പി​താ​വ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ചു; മ​ക​നെ കാ​ണാ​നി​ല്ല

ആ​ല​പ്പു​ഴ: ക​യ​ര്‍ ഫാ​ക്ട​റി തൊ​ഴി​ലാ​ളി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍. ആല​പ്പു​ഴ കാ​ളാ​ത്ത് ത​ടി​യ്ക്ക​ല്‍ വീ​ട്ടി​ല്‍ സു​രേ​ഷ് കു​മാ​ര്‍(54) ആ​ണ് മ​രി​ച്ച​ത്.​പ
ആ​ല​പ്പു​ഴ​യി​ല്‍ പി​താ​വ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ചു; മ​ക​നെ കാ​ണാ​നി​ല്ല
ആ​ല​പ്പു​ഴ: ക​യ​ര്‍ ഫാ​ക്ട​റി തൊ​ഴി​ലാ​ളി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍. ആല​പ്പു​ഴ കാ​ളാ​ത്ത് ത​ടി​യ്ക്ക​ല്‍ വീ​ട്ടി​ല്‍ സു​രേ​ഷ് കു​മാ​ര്‍(54) ആ​ണ് മ​രി​ച്ച​ത്.​പി​താ​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ മ​ക​ന്‍ നി​ഖി​ല്‍(30) ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ സു​രേ​ഷും നി​ഖി​ലും ത​മ്മി​ല്‍ വ​ഴ​ക്ക് ന​ട​ന്ന​താ​യി നി​ഖി​ലി​ന്‍റെ അ​മ്മ മി​നി​മോ​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. രാ​വി​ലെ ഏ​ഴ​ര​യാ​യി​ട്ടും ഭ​ര്‍​ത്താ​വു എ​ഴു​ന്നേ​ല്‍​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് അ​ടു​ത്ത​മു​റി​യി​ല്‍ ചെ​ന്നുനോ​ക്കി​യ​പ്പോ​ഴാ​ണു അ​ന​ക്ക​മി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ​ത്. തു​ട​ര്‍​ന്നു അ​യ​ല്‍​വാ​സി​ക​ളെ ബ​ഹ​ളം​വ​ച്ച് വ​രു​ത്തു​ക​യാ​യി​രു​ന്നു.

ഈ ​മാ​സം 28ന് ​നി​ഖി​ലി​ന്‍റെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്നു. വി​വാ​ഹ ആ​വ​ശ്യ​ത്തി​ന് എ​ടു​ത്ത പ​ണ​ത്തെ​ച്ചൊ​ല്ലി ഇ​രു​വ​രും രാ​ത്രി സം​സാ​രി​ച്ചി​രു​ന്ന​താ​യി മി​നി പ​റ​ഞ്ഞു.

പോ​ലീ​സ് സം​ഘ​വും വി​ര​ല​ട​യാ​ളം വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നുശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :