പയ്യന്നൂര്‍: പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുവെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പരാതിയില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
കരിവെള്ളൂരിലെ സിബിന്, കക്കമ്പാറയിലെ ജിതിന്, കുരിശുമുക്കിലെ പ്രിയേഷ് എന്നിവര്‍ക്കെതിരേ മുന്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹക് പെരിങ്ങോം ആലക്കാട്ടെ ബിജു നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ജൂലൈ 11ന് സിപിഎം-ഡിവൈഎഫ്ഐ പ്രവര്ത്തകന് കുന്നരുകാരന്താട്ടിലെ സി.വി.ധനരാജ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കുന്നരുവില്‍ നടന്ന പ്രകടനത്തില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുവെന്നാണ് ബിജുവിന്റെ പരാതി.
അതേസമയം സോഷ്യല്‍ മീഡിയയിലൂടെ പ്രകോപനമുണ്ടാക്കിയെന്ന കരിവെള്ളൂരിലെ സിബിന് നല്കിയ പരാതിയില്‍ ആലക്കാട്ടെ ബിജുവിനെതിരേയും കേസെടുത്തിട്ടുണ്ട്.