+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ല​ച്ചി​ത്ര അ​വാ​ർ​ഡ്; പ്ര​ഖ്യാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ഡി​വി​ഷ​ൻ ബെ​ഞ്ചും ത​ള്ളി

കൊ​ച്ചി: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നി​ർ​ണ​യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​വി​ധാ​യ​ക​ൻ ലി​ജീ​ഷ് മു​ല്ലേ​ഴ​ത്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ത​ള്ളി. നേ​ര​ത്ത
ച​ല​ച്ചി​ത്ര അ​വാ​ർ​ഡ്; പ്ര​ഖ്യാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ഡി​വി​ഷ​ൻ ബെ​ഞ്ചും ത​ള്ളി
കൊ​ച്ചി: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നി​ർ​ണ​യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​വി​ധാ​യ​ക​ൻ ലി​ജീ​ഷ് മു​ല്ലേ​ഴ​ത്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ത​ള്ളി. നേ​ര​ത്തെ ലി​ജീ​ഷ് ന​ൽ​കി​യ ഹ​ർ​ജി സിം​ഗി​ൾ ബെ​ഞ്ചും ത​ള്ളി​യി​രു​ന്നു.

സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ൽ അ​പാ​ക​ത​യി​ല്ലെ​ന്നും സി​നി​മ​യു​ടെ നി​ർ​മാ​താ​വ് എ​ന്തു​കൊ​ണ്ട് ഹ​ർ​ജി​യു​മാ​യി എ​ത്തി​യി​ല്ലെ​ന്നും കോ​ട​തി ചോ​ദി​ച്ചു. അ​വാ​ർ​ഡ് വി​വാ​ദ​ത്തി​ൽ ഇ​ട​പെ​ടേ​ണ്ട ആ​വ​ശ്യ​ക​ത ഇ​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ ക​ഴ​ന്പി​ല്ലെ​ന്നും ഡി​വി​ഷ​ൻ​ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ൽ പ​ക്ഷ​ഭേ​ദ​മു​ണ്ടെ​ന്നും അ​വാ​ർ​ഡു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ലി​ജീ​ഷ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സിം​ഗി​ൾ ബെ​ഞ്ച് ക​ഴി​ഞ്ഞ​ദി​വ​സം ത​ള​ളി​യി​രു​ന്നു. സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്താ​ണ് ഡി​വി​ഷ​ൻ ബെ​ഞ്ചി​ന് അ​പ്പീ​ൽ ന​ൽ​കി​യ​ത്.

താ​ൻ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ൾ സിം​ഗി​ൾ ബെ​ഞ്ച് യ​ഥാ​വി​ധം പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഡി​വി​ഷ​ൻ ബെ​ഞ്ച് കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം.

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ൽ സം​വി​ധാ​യ​ക​ന്‍ വി​ന​യ​നാ​ണ് ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. പു​ര​സ്‌​കാ​ര നി​ര്‍​ണ​യ​ത്തി​ല്‍ ര​ഞ്ജി​ത്തി​ന്‍റെ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​ന​യ​ന്‍ ആ​രോ​പി​ച്ച​ത്.

ഇ​ത് സം​ബ​ന്ധി​ച്ച് നേ​മം പു​ഷ്പ​രാ​ജ്, ഗാ​യി​ക ജെ​ന്‍​സി ഗ്രി​ഗ​റി എ​ന്നീ ജൂ​റി അം​ഗ​ങ്ങ​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ അ​ട​ങ്ങി​യ ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ടു​ക​യും ചെ​യ്തി​രു​ന്നു.
More in Latest News :