+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​നി​ക്ക് കി​ട്ടി​യ​ത് പി​താ​വി​ന്‍റെ സ്വ​ത്ത്; കോ​ൺ​ഗ്ര​സി​ന്‍റേ​ത് ത​രം​താ​ണ പ്ര​ച​ര​ണം: ജെ​യ്ക് സി.​തോ​മ​സ്

പു​തു​പ്പ​ള്ളി: ത​നി​ക്കെ​തി​രേ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ​ത് വ്യ​ക്തി അ​ധി​ക്ഷേ​പ​മാ​ണെ​ന്ന് പു​തു​പ്പ​ള്ളി​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജെ​യ്ക് സി.​തോ​മ​സ്. ത​നി​ക്ക് കി​ട്ടി​യ​ത് പി​താ​വി​ന്‍റെ സ
ത​നി​ക്ക് കി​ട്ടി​യ​ത് പി​താ​വി​ന്‍റെ സ്വ​ത്ത്; കോ​ൺ​ഗ്ര​സി​ന്‍റേ​ത് ത​രം​താ​ണ പ്ര​ച​ര​ണം: ജെ​യ്ക് സി.​തോ​മ​സ്
പു​തു​പ്പ​ള്ളി: ത​നി​ക്കെ​തി​രേ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ​ത് വ്യ​ക്തി അ​ധി​ക്ഷേ​പ​മാ​ണെ​ന്ന് പു​തു​പ്പ​ള്ളി​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജെ​യ്ക് സി.​തോ​മ​സ്.

ത​നി​ക്ക് കി​ട്ടി​യ​ത് പി​താ​വി​ന്‍റെ സ്വ​ത്താ​ണെ​ന്നും കോ​ൺ​ഗ്ര​സ് സൈ​ബ​ർ​ഗ്രൂ​പ്പു​ക​ൾ ത​രം​താ​ണ പ്ര​ച​ര​ണ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും ജെ​യ്ക് പ്ര​തി​ക​രി​ച്ചു. വ്യ​ക്തി​അ​ധി​ക്ഷേ​പ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​ത്യ​ത്വം മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ജെ​യ്ക് ആ​വ​ശ്യ​പ്പെ​ട്ടു.

ത​ന്‍റെ എ​ല്ലാ സ്വ​ത്ത് വി​വ​ര​ങ്ങ​ളും 2016ലും 2021​-ലും പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ണ്. എ​ൻ​എ​ച്ച് 220 ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്ന് മ​ണ​ർ​കാടാ​ണ് ആ ​സ്ഥ​ല​മെ​ന്നും 2020-ൽ ​സ്വ​ത്ത് വി​ഭ​ജി​ച്ച​പ്പോ​ൾ പി​താ​വ് ത​നി​ക്ക് ന​ൽ​കി​യ​താ​ണ് അ​തെ​ന്നും ജെ​യ്ക് പ​റ​ഞ്ഞു.

സ്ഥ​ല​ത്തി​ന്‍റെ ഭൂ​വി​ല​യാ​ണ് ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്. 1931-ൽ ​സെ​ന്‍റി​ന് അ​ഞ്ചു​രൂ​പ നി​ര​ക്കി​ൽ വാ​ങ്ങി​യ സ്ഥ​ലം ത​ന്‍റെ പി​താ​വി​ൽ നി​ന്നും ത​നി​ക്ക് ല​ഭി​ച്ച​താ​ണെ​ന്നും ജെ​യ്ക് വി​ശ​ദീ​ക​രി​ച്ചു.

അ​തേ​സ​മ​യം ഇ​ന്ന് രാ​വി​ലെ 11-ന് ​ജെ​യ്ക് സി. ​തോ​മ​സ് നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക ന​ൽ​കും. കോ​ട്ട​യം ക​ള​ക്ട​റേ​റ്റി​ൽ വ​ര​ണാ​ധി​കാ​രി​യാ​യ ആ​ർ​ഡി​ഒ മു​ൻ​പാ​കെ​യാ​ണ് ജെ​യ്ക് പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക.

ഇ​ട​ത് ക​ൺ​വീ​ന​ർ ഇ.പി. ജ​യ​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ജെ​യ്ക്കി​നെ അ​നു​ഗ​മി​ക്കും. പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത് മൂ​ന്നാം​ത​വ​ണ​യാ​ണ് ജെ​യ്ക് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.
More in Latest News :