+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തി​യ സ്ത്രീ​ക​ളെ ക​ട​ന്നു​പി​ടി​ച്ചു; പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

പി​റ​വം: എ​റ​ണാ​കു​ളം രാ​മ​മം​ഗ​ല​ത്ത് സ്ത്രീ​ക​ളെ ക​ട​ന്നു​പി​ടി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. മൂ​വാ​റ്റു​പു​ഴ സ്റ്റേ​ഷ​നി​ലെ സി​പി​ഒ പ​രീ​ത് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ബൈ​ജു​വെ​ന്
വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തി​യ സ്ത്രീ​ക​ളെ ക​ട​ന്നു​പി​ടി​ച്ചു; പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ
പി​റ​വം: എ​റ​ണാ​കു​ളം രാ​മ​മം​ഗ​ല​ത്ത് സ്ത്രീ​ക​ളെ ക​ട​ന്നു​പി​ടി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. മൂ​വാ​റ്റു​പു​ഴ സ്റ്റേ​ഷ​നി​ലെ സി​പി​ഒ പ​രീ​ത് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബൈ​ജു​വെ​ന്ന മ​റ്റൊ​രു പോ​ലീ​സു​കാ​ര​നും പി​ടി​യി​ലാ​യി​രു​ന്നു​വെ​ങ്കി​ലും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച പോ​ലീ​സു​കാ​രെ രാ​മ​മം​ഗ​ലം പോ​ലീ​സ് ചൊവ്വാഴ്ചയാണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. പി​റ​വം അ​രീ​ക്ക​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തി​യ സ്ത്രീ​ക​ളോ​ടാ​ണ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്.

സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ പോ​ലീ​സു​കാ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും രാ​മ​മം​ഗ​ലം പോ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ളാ​യ പോ​ലീ​സു​കാ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

സം​ഭ​വം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചെ​ങ്കി​ലും ഒ​തു​ക്കി​തീ​ർ​ക്കാ​നാ​ണ് പോ​ലീ​സ് ആ​ദ്യം ശ്ര​മി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചി​രു​ന്നു. സ്ത്രീ​ക​ൾ പ​രാ​തി​യി​ൽ ഉ​റ​ച്ചു​നി​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
More in Latest News :