ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ പാലം തകർന്നതിനെ തുടർന്ന് കുടുങ്ങിയ 52 പേരെ രക്ഷപ്പെടുത്തി. കനത്ത മഴയെത്തുടർന്ന് മദ്മഹേശ്വർ താഴ്വരയിലെ ഗൗണ്ടർ ഗ്രാമത്തിലെ പാലം ഒലിച്ചുപോയിരുന്നു. ഇതേതുടർന്നാണ് നിരവധി ആളുകൾ ഒറ്റപ്പെട്ടത്.
എസ്ഡിആർഎഫ് റെസ്ക്യൂ ടീം(സംസ്ഥാന ദുരന്ത നിവാരണ സേന) ഉടൻ സ്ഥലത്തെത്തി. എന്നാൽ, നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ രക്ഷാപ്രവർത്തനം ഉടൻ ആരംഭിക്കാനായില്ല.
കുറച്ച് സമയത്തിന് ശേഷം എസ്ഡിആർഎഫ് സംഘം രക്ഷാപ്രവർത്തനം ആരംഭിക്കുകയും കുടുങ്ങിയ 52 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.