+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​മു​കി​യു​ടെ അ​ച്ഛ​നെ ഭ​യ​ന്ന് ടെ​റ​സി​ൽ ഒ​ളി​ച്ച യു​വാ​വ് വീ​ണു​മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: കാ​മു​കി​യെ കാ​ണാ​നാ​യി അ​ർ​ധ​രാ​ത്രി ഫ്ലാ​റ്റി​ലെ​ത്തി​യ യു​വാ​വ് കാ​മു​കി​യു​ടെ പി​താ​വി​നെ ഭ​യ​ന്ന് ടെ​റ​സി​ൽ ഒ​ളി​ക്ക​വേ കാ​ൽ​വ​ഴു​തി താ​ഴേ​ക്ക് വീ​ണു​മ​രി​ച്ചു.ഹൈ​ദ​രാ​ബാ​ദ് സ്
കാ​മു​കി​യു​ടെ അ​ച്ഛ​നെ ഭ​യ​ന്ന് ടെ​റ​സി​ൽ ഒ​ളി​ച്ച യു​വാ​വ് വീ​ണു​മ​രി​ച്ചു
ഹൈ​ദ​രാ​ബാ​ദ്: കാ​മു​കി​യെ കാ​ണാ​നാ​യി അ​ർ​ധ​രാ​ത്രി ഫ്ലാ​റ്റി​ലെ​ത്തി​യ യു​വാ​വ് കാ​മു​കി​യു​ടെ പി​താ​വി​നെ ഭ​യ​ന്ന് ടെ​റ​സി​ൽ ഒ​ളി​ക്ക​വേ കാ​ൽ​വ​ഴു​തി താ​ഴേ​ക്ക് വീ​ണു​മ​രി​ച്ചു.

ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ഷൊ​യ്ബ്(20) എ​ന്ന യു​വാ​വ് ആ​ണ് ദാ​രു​ണാ​ന്ത്യ​ത്തി​ന് ഇ​ര​യാ​യ​ത്. ബോ​റ​ബ​ന്ദ മേ​ഖ​ല​യി​ലെ പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​ൽ കഴിഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കാ​മു​കി​യു​മാ​യി സ​ല്ല​പി​ക്കാ​ൻ പി​സ​യു​മാ​യി അ​വ​രു​ടെ ഫ്ലാ​റ്റി​ലേ​ക്ക് പോ​യ​താ​ണ് ഷൊ​യ്ബ്. കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ൽ ഇ​രു​വ​രും സം​സാ​രി​ച്ച് നി​ൽ​ക്കു​ന്ന​തി​നി​ടെ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ കാ​ൽ​പ്പെ​രു​മാ​റ്റം കേ​ട്ട് ഇ​യാ​ൾ ഭ​യ​ച​കി​ത​നാ​യി.

ഒ​ളി​ച്ചി​രി​ക്കാ​നാ​യി കെ​ട്ടി​ട​ത്തി​ന്‍റെ വ​ശ​ത്തേ​ക്ക് ഓ​ടി​മാ​റി​യ ഷൊ​യ്ബ് കാ​ൽ​വ​ഴു​തി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ കേ​ബി​ളു​ക​ളി​ൽ പി​ടി​ച്ചു​കി​ട​ന്ന് ര​ക്ഷ‍​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

ഷൊ​യ്ബി​നെ ഉ​ട​ന​ടി സ​മീ​പ​ത്തു​ള്ള ഒ​സ്മാ​നാ​ബാ​ദ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​തി​നി​ടെ, മ​ക​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഷൊ​യ്ബി​ന്‍റെ മാ​താ​പി​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
More in Latest News :