കൊച്ചി: കളമശേരിയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാർക്ക് നേരെ യുവാക്കളുടെ ആക്രമണം. പെട്രോള്‍ പമ്പ് ജീവനക്കാരായ ഒഡീഷ സ്വദേശി നിവേദ് നായിക്, റാന്നി സ്വദേശി വിവേക് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പുലര്‍ച്ചെയാണ് അക്രമം. സംഭവത്തില്‍ ആറു യുവാക്കളെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു.
നെടുമ്പാശേരി സ്വദേശി മുഹമ്മദ് സുഹൈല്‍, കളമശേരിസ്വദേശികളായ വിഷ്ണുജിത്,ബിനിഷാദ്, മലപ്പുറം സ്വദേശി മുഹമ്മദ് അസ്ലം, ആലുവ സ്വദേശി വിഷ്ണു, വരാപ്പുഴ സ്വദേശി റിഫാസ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 11ന് വാഹനത്തില്‍ സിഎന്‍ജി നിറയ്ക്കുന്നതിനെ ചൊല്ലി യുവാക്കളും പമ്പ് ജീവനക്കാരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു.