പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായതിനാല്‍ നിരക്ക് കൂട്ടിയേക്കും. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച വൈകുന്നേരം നാലിന് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും.
മഴ കുറഞ്ഞതിനാല്‍ ദിവസം 10 കോടി രൂപയുടെ വൈദ്യുതി പുറത്തുനിന്ന് അധികമായി വാങ്ങേണ്ടി വരുന്നതുമൂലം വൈദ്യുതി ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ തവണ 1000 കോടിയുടെ ഇലക്ട്രിസിറ്റി കെഎസ്ഇബി വിറ്റിരുന്നു.
നിലവില്‍ വൈദ്യുതി നിരക്ക് വര്‍ധനയ്ക്ക് തീരുമാനമില്ലെന്ന് മന്ത്രി വ്യക്തമാക്കി. വൈദ്യുതി നിയന്ത്രണത്തിനും തീരുമാനമായില്ല.
വൈദ്യുതി ക്ഷാമത്തെത്തുടര്‍ന്ന് പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉയര്‍ന്ന നിരക്ക് നല്കി വൈദ്യുതി വാങ്ങുമ്പോള്‍ സംസ്ഥാനത്തെ നിരക്ക് കൂട്ടേണ്ടിവരുമെന്ന് തിങ്കളാഴ്ച മന്ത്രി സൂചിപ്പിച്ചിരുന്നു.