+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോട്ടര്‍പട്ടിക പുതുക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍; അന്തിമപട്ടിക ഒക്ടോബര്‍ 16ന്

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടിക പുതുക്കാന്‍ നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ് വോട്ടര്‍ പട്ടിക പുതുക്കുക.സെപ്റ്റംബറ
വോട്ടര്‍പട്ടിക പുതുക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍; അന്തിമപട്ടിക ഒക്ടോബര്‍ 16ന്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടിക പുതുക്കാന്‍ നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ് വോട്ടര്‍ പട്ടിക പുതുക്കുക.

സെപ്റ്റംബറില്‍ സംക്ഷിപ്ത പുതുക്കല്‍ നടത്താനാണ് നീക്കം. പുതുക്കിയ മാനദണ്ഡം അനുസരിച്ച്, ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് തികഞ്ഞവരെ പട്ടികയില്‍ ഉള്‍പ്പെടുത്താനാകും.

പുതുക്കിയ വിവരങ്ങളുടെ കരട്പട്ടിക സെപ്റ്റംബര്‍ എട്ടിനും അന്തിമപട്ടിക ഒക്ടോബര്‍ 16നും പ്രസിദ്ധീകരിക്കും.

പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കോര്‍പറേഷനുകളിലെയും ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

നിലവിലുള്ള പട്ടിക സെപ്റ്റംബര്‍ ഒന്നിന് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ലഭ്യമാക്കും. പട്ടിക പരിശോധിച്ചശേഷം സ്ഥലം മാറി പോയവരുടെയും മറ്റും പേരുകള്‍ രണ്ടിന് മുന്‍പ് തന്നെ ഒഴിവാക്കണം. മരിച്ചവരുടെ പേര് വിവരങ്ങളും ഏഴ് ദിവസത്തിനകം നീക്കം ചെയ്യണം.
More in Latest News :