+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂരിൽ പോലീസിനെ ആക്രമിച്ച സംഭവം; നാല് പേർ കൂടി പിടിയിൽ

കണ്ണൂർ: അത്താഴക്കുന്നിൽ പോലീസിനെ ആക്രമിച്ച സംഭവത്തിൽ നാല് പേർ കൂടി പിടിയിൽ. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജുൽ, സനൽ, സംഗീത്, കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്.ഏഴംഗ സംഘമാണ് അത്താഴക്കുന്നിലെ ക്ലബിൽവ
കണ്ണൂരിൽ പോലീസിനെ ആക്രമിച്ച സംഭവം; നാല് പേർ കൂടി പിടിയിൽ
കണ്ണൂർ: അത്താഴക്കുന്നിൽ പോലീസിനെ ആക്രമിച്ച സംഭവത്തിൽ നാല് പേർ കൂടി പിടിയിൽ. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജുൽ, സനൽ, സംഗീത്, കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്.

ഏഴംഗ സംഘമാണ് അത്താഴക്കുന്നിലെ ക്ലബിൽവച്ച് പോലീസിനെ ആക്രമിച്ചത്. ഇതിൽ മൂന്ന് പേരെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി.

ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. പട്രോളിങ്ങിനിടെ ക്ലബിൽ വെച്ച് യുവാക്കൾ മദ്യപിക്കുന്നത് കണ്ട് പോലീസ് ക്ലബിൽ കയറിയപ്പോൾ പുറത്തുനിന്ന് വാതിൽ പൂട്ടി അകത്തുണ്ടായിരുന്ന ഏഴുപേർ മർദിക്കുകയായിരുന്നു.

ആക്രമണത്തിൽ ടൗണ്‍ എസ്ഐ സി.എച്ച്.നജീബിനും സിവിൽ പോലീസ് ഓഫീസർ അനീഷിനും പരിക്കേറ്റിരുന്നു.
More in Latest News :