കൊല്ലം: കുണ്ടറയില്‍ ലോക്കോ പൈലറ്റിന്റെ അതീവ ജാഗ്രതയാൽ രക്ഷിച്ചത് ഒരു വീട്ടമ്മയുടെ ജീവൻ. കഴിഞ്ഞ ദിവസം വൈകുന്നേരം പനയം റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടം ഒഴിവായ സംഭവം.
കൊല്ലം ഭാഗത്തേക്ക് വന്ന എക്സ്പ്രസ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് ആണ് റെയിൽവേ പാളത്തിന് സമീപത്തു കൂടി നടന്നു വരികയായിരുന്ന വീട്ടമ്മ പാളത്തിന് സമീപം വീഴുന്നത് കണ്ടത്.
ലോക്കോ പൈലറ്റ് പെട്ടെന്ന് സന്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് അഞ്ചാലുംമൂട് പോലീസിനെ അറിയിച്ചു.
പോലീസ് എത്തി വീട്ടമ്മയെ പാളത്തിനു സമീപത്തു നിന്നും എടുത്തുമാറ്റി. തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് അവരെത്തി വീട്ടമ്മയെ ആശുപത്രിയിൽ എത്തിച്ചു.
സമീപത്ത് പ്രവർത്തിക്കുന്ന ഉച്ചഭാഷിണിയുടെ ക്രമാതീതമായ ശബ്ദം കാരണമാണ് ട്രെയിൻ വരുന്ന ശബ്ദം കേൾക്കാതെ പോയതെന്ന് വീട്ടമ്മ അഞ്ചാലുംമൂട് പോലീസിനോട് പറഞ്ഞു.