+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്ര​സ​യ്ക്കു​ള്ളി​ല്‍ കൗ​മാ​ര​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി; ഇ​മാം അ​റ​സ്റ്റി​ല്‍

ഗോ​ഹ​ട്ടി: ആ​സാ​മി​ല്‍ 11കാ​ര​ന്റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ദ്ര​സ അ​ധ്യാ​പ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ച്ചാ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.ചോ​ദ്യം ചെ​യ്യ​ലി​ല്‍ മു​ന്‍​വൈ​രാ​ഗ്യ
മ​ദ്ര​സ​യ്ക്കു​ള്ളി​ല്‍ കൗ​മാ​ര​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി; ഇ​മാം അ​റ​സ്റ്റി​ല്‍
ഗോ​ഹ​ട്ടി: ആ​സാ​മി​ല്‍ 11കാ​ര​ന്റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ദ്ര​സ അ​ധ്യാ​പ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ച്ചാ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ചോ​ദ്യം ചെ​യ്യ​ലി​ല്‍ മു​ന്‍​വൈ​രാ​ഗ്യ​ത്തെ തു​ട​ര്‍​ന്നാ​ണ് കൊ​ല​ന​ട​ത്തി​യ​തെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

ഹ​വാ​യ്താം​ഗി​ലെ ദാ​റു​സ് സ​ലാം ഹാ​ഫി​സി​യ​യി​ലെ ഇ​മാം ആ​ണ് പ്ര​തി. ക​ഴി​ഞ്ഞ ദി​വ​സം അ​ധ്യാ​പ​ക​ന്റെ ക​ടു​ത്ത ശി​ക്ഷ​യെ​ക്കു​റി​ച്ചും ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഡ​ന​ത്തെ​ക്കു​റി​ച്ചും കു​ട്ടി പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ഇ​തേ​തു​ട​ര്‍​ന്ന് ഇ​മാ​മി​ന് മാ​നേ​ജ്‌​മെ​ന്റി​ന് മു​ന്‍​പാ​കെ മാ​പ്പ് പ​റ​യേ​ണ്ടി വ​ന്നു. ഇ​തേ​തു​ട​ര്‍​ന്നു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

മ​ദ്ര​സ​യ്ക്കു​ള്ളി​ല്‍ വ​ച്ച് ഇ​യാ​ള്‍ കു​ട്ടി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മ​ദ്ര​സ​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ​യും മ​റ്റ് അ​ധ്യാ​പ​ക​രെ​യും ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് പോ​ലീ​സി​ന് പ്ര​തി​യെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :