സഹറാൻപുർ: സോഷ്യൽ മീഡിയയിൽ സെൽഫികളും കുടുംബാംഗങ്ങളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നത് വിലക്കിക്കൊണ്ട് ഉത്തർപ്രദേശിലെ ദേവ്ബന്ദ് ദാറുൾ ഉലൂം ഫത്വ പുറപ്പെടുവിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ മതപഠന ശൃംഗലകളിലൊന്നാണിത്.
ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിൽ സ്വന്തം ചിത്രങ്ങളും കുടുംബാംഗങ്ങളുടെ ഫോട്ടോകളും പോസ്റ്റ് ചെയ്യുന്നത് മതപരമായി അനുവദിക്കപ്പെട്ടിട്ടില്ലെന്ന് ബുധനാഴ്ച പുറപ്പെടുവിച്ച ഫത്വയിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിനു മതപരമായി വിലക്കുണ്ടോയെന്ന് അടുത്തിടെ ഒരാൾ ആരാഞ്ഞിരുന്നു. ഇതേത്തുടർന്നാണു വിലക്ക് പുറപ്പെടുവിച്ചിരിക്കുന്നത്.