കോൽക്കത്ത: സെൻട്രൽ കോൽക്കത്തയിലെ വ്യാപാരസമുച്ചയത്തിലെ 16-ാം നിലയിൽ വൻ അഗ്നിബാധ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ അന്താരാഷ്ട്ര വിപണി ഓഫീസ് കത്തിനശിച്ചു.
ജീവൻ സുദ്ധ കെട്ടിടത്തിലെ എസ്ബിഐ സെർവർ റൂമിൽനിന്നാണ് തീ പടർന്നത്. ഫർണിച്ചറുകളും കംപ്യൂട്ടറും കത്തിനശിച്ചെങ്കിലും രേഖകൾ വീണ്ടെടുക്കാമെന്ന് ഗ്ലോബൽ മാർക്കറ്റിംഗ് ഓഫീസ് ജനറൽ മാനേജർ വെങ്കിടേഷ് ഭരദ്വാജ് പറഞ്ഞു.
മുംബൈ ഓഫീസിലെയും കോൽക്കത്ത ലോക്കൽ ഓഫീസിലെയും ഡിസാസ്റ്റർ റിക്കവറി സെല്ലിൽ രേഖകൾ സൂക്ഷിച്ചിട്ടുണ്ട്. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് എസ്ബിഐ കോൽക്കത്ത സർക്കിൾ ചീഫ് ജനറൽ മാനേജർ പി.പി. സെൻഗുപ്ത പറഞ്ഞു.
13 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ജവഹർലാൽ നെഹ്റു റോഡിലുള്ള 19 നിലയുള്ള ജീവൻ സുദ്ധയിലാണ് എസ്ബിഐ, എൽഐസി തുടങ്ങിയ ധനകാര്യ സ്ഥപനങ്ങളുടെ ഓഫീസുകൾ പ്രവർത്തിക്കുന്നത്.