ഇന്ത്യ രണ്ടാം സ്ഥാനത്ത്
12:08 AM Oct 20, 2017 | Deepika.com
ദുബായ്: ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യയെ പിന്തള്ളി ദക്ഷിണാഫ്രിക്ക ഒന്നാംസ്ഥാനത്ത്. ബംഗ്ലാദേശിനെതിരേയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ ജയത്തോടെയാണ് ദക്ഷിണാഫ്രിക്ക ഒന്നാമതെത്തിയത്. രണ്ടാം ഏകദിനത്തില്‍ 104 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും 120 പോയിന്റാണുള്ളത്. എന്നാല്‍ ദശാംശത്തിന്റെ വ്യത്യാസത്തിലാണ് ദക്ഷിണാഫ്രിക്ക മുന്നിലെത്തിയത്.