പാലായിൽ ഇതു മൂന്നാം തവണ

12:08 AM Oct 20, 2017 | Deepika.com
കോ​​ട്ട​​യം: സം​സ്ഥാ​ന സ്കൂ​ൾ കാ​​യി​​കോ​​ത്സ​​വം പാ​​ലാ​യി​ലെ​ത്തു​ന്ന​ത് ഇ​തു മൂ​ന്നാം ത​വ​ണ. 1974-ലാ​​ണ് പാ​​ലാ​​യി​​ൽ സ്റ്റേ​​ഡി​​യം ഉ​​ണ്ടാ​​കു​​ന്ന​​ത്. തു​​ട​​ർ​​ന്ന് 1976ൽ ​​ആ​​ദ്യ സ്കൂ​​ൾ മീ​​റ്റ് പാ​​ലാ​​യി​​ലെ​​ത്തി. 20 വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ല​​കളിൽ നി​​ന്നാ​​യി ആ​​യി​​ര​​ത്തി​​ല​​ധി​​കം വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് അ​​ന്ന് മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തി​​യ​​ത്. കു​​മ്മാ​​യം വി​​ത​​റി​​യ ട്രാ​​ക്കി​​ലൂ​​ടെ കാ​​യി​​ക താ​​ര​​ങ്ങ​​ൾ കു​​തി​​ച്ച​​പ്പോ​​ൾ ഇ​​ന്ന​​ത്തേ​​തു പോ​​ലൊ​​രു സി​​ന്ത​​റ്റി​​ക് ട്രാ​​ക്ക് ആ​​രും സ്വ്പ​​നം ക​​ണ്ടി​​രു​​ന്നി​​ല്ല.

ആ മീറ്റിൽ 73 പോയിന്‍റ് നേടിയ ആലുവ വിദ്യാഭ്യാസ ജില്ലയാണ് ഒന്നാമതെത്തിയത്. തിരുവനന്തപുരം രണ്ടാമതും എറണാകുളം മൂന്നാമതുമായി. 1992ൽ ​​വീ​​ണ്ടും സ്കൂ​​ൾ മീ​​റ്റ് പാ​​ലാ​​യു​​ടെ ന​​ഗ​​ര മൈ​​താ​​ന​​ത്ത് എ​​ത്തി. അ​​ന്ന് സ്റ്റേ​​ഡി​​യം കു​​റ​​ച്ചു കൂ​​ടി മെ​​ച്ച​​പ്പെ​​ട്ടി​​രു​​ന്നു. വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ല​​ക​​ൾ 26 എ​​ണ്ണ​​മാ​​യി. ര​​ണ്ടാ​​യി​​ര​​ത്തോ​​ളം കു​​ട്ടി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു. ഈ ​​ര​​ണ്ടു മീ​​റ്റു​​ക​​ളി​​ലും പ​​ങ്കെ​​ടു​​ത്ത നി​​ര​​വ​​ധി കാ​​യി​​ക താ​​ര​​ങ്ങ​​ൾ ഇ​​ന്നു പ​​ല മേ​​ഖ​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. നീ​​ണ്ട ഇ​​ട​​വേ​​ള​​യ്ക്കു ശേ​​ഷം പാ​​ലാ​​യു​​ടെ അ​​ഭി​​മാ​​ന​​മാ​​യി മാ​​റി​​യ സി​​ന്ത​​റ്റി​​ക് ട്രാ​​ക്കി​​ൽ കൗ​​മാ​​ര കേ​​ര​​ളം കുതിപ്പിനെത്തു​​ന്പോ​​ൾ 14 ജി​​ല്ല​​ക​​ളി​​ൽ നി​​ന്നാ​​യി മൂ​​വാ​​യി​​ര​​ത്തോ​​ളം മ​​ത്സ​​രാ​​ർ​​ഥി​​ക​​ളും അ​​ഞ്ചൂ​​റോ​​ളം ഓ​​ഫി​​ഷ്യ​​ൽ​​സുമടക്കം നാ​​ലാ​​യി​​ര​​ത്തോ​​ളം പേ​​ർ നാ​​ലു ദി​​വ​​സം നീ​​ണ്ടു നി​​ൽ​​ക്കു​​ന്ന കാ​​യി​​ക മാ​​മാ​​ങ്ക​​ത്തി​​നെ​​ത്തും.

ജിബിൻ കുര്യൻ