റിച്ച്മൺഡ്: സജീവ രാഷ്ട്രീയത്തിൽ തുടരാൻതന്നെയാണു പദ്ധതിയെന്നു സൂചന നൽകി മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. വൈറ്റ്ഹൗസിനോടു വിടപറഞ്ഞ ഒബാമ ന്യൂജേഴ്സി, വിർജീനിയ ഗവർണർ സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണത്തിനിറങ്ങുകയാണ്. ന്യൂജേഴ്സിയിൽ ഫിൽ മർഫിയും വിർജീനിയയിൽ റാൽഫ് നോർത്താമുമാണു ഡെമോക്രാറ്റിക് സ്ഥാനാർഥികൾ.