ബാഴ്സലോണ: സ്പാനിഷ് കേന്ദ്ര സർക്കാർ ചർച്ചയ്ക്കു തയാറായില്ലെങ്കിൽ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി മുന്നോട്ടുപോകുമെന്നു കാറ്റലോണിയൻ നേതാവ് കാർലസ് പ്യൂജിമോണ്ട് വ്യക്തമാക്കി.
ഇതേത്തുടർന്ന് കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കി സ്പാനിഷ് സർക്കാരിന്റെ നേരിട്ടുള്ള ഭരണം ഏർപ്പെടുത്തുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മരിയാനോ രഹോയ് ശനിയാഴ്ച കാബിനറ്റ് യോഗം വിളിച്ചു. 1978ലെ ഭരണഘടനയുടെ 155-ാംവകുപ്പു പ്രയോഗിക്കാനാണു രഹോയിയുടെ പദ്ധതി. ജനറൽ ഫ്രാങ്കോയുടെ ഏകാധിപത്യം അവസാനിപ്പിച്ച് ജനാധിപത്യഭരണം ആരംഭിച്ചശേഷം ഒരിക്കലും ഈ വകുപ്പു പ്രയോഗിച്ചിട്ടില്ല.