ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രണ്ടാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി നേട്ടം ആവർത്തിച്ചു. 1311 സീറ്റുകളിൽ ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസിന് 312 സീറ്റും എൻസിപിക്ക് 297 സീറ്റുമാണു ലഭിച്ചത്. ശിവസേനയ്ക്ക് 295 സീറ്റ് ലഭിച്ചു. ഭണ്ഡാര, ഗോണ്ടിയ, സാംഗ്ലി, നാഗ്പുർ, കോലാപ്പുർ എന്നിവിടങ്ങളിൽ ബിജെപി മികച്ച വിജയം നേടി.