ര​ഞ്ജി: കേ​ര​ള​ത്തി​നു തോ​ല്‍വി

01:07 AM Oct 19, 2017 | Deepika.com
ബ​റോ​ഡ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ സീ​സ​ണി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​നു പ​രാ​ജ​യം. ഗു​ജ​റാ​ത്താ​ണ് കേ​ര​ള​ത്തെ നാ​ലു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്‌​കോ​ര്‍: കേ​ര​ളം 208, 203.ഗു​ജ​റാ​ത്ത് 307, ആ​റി​ന് 108.

ആ​ദ്യ ഇ​ന്നം​ഗ്‌​സി​ല്‍ 99 റ​ണ്‍സി​ന്‍റെ ലീ​ഡ് നേ​ടി​യ ഗു​ജ​റാ​ത്തി​നെ​തി​രേ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ലും കേ​ര​ളം പ​ത​റി. 203 റ​ണ്‍സി​ന് ഓ​ള്‍ ഔ​ട്ടാ​യ കേ​ര​ള​ത്തി​നു വേ​ണ്ടി കെ.​ബി. അ​രു​ണ്‍ കാ​ര്‍ത്തി​ക് (69), സ​ച്ചി​ന്‍ ബേ​ബി എന്നിവർ (59) മാ​ത്ര​മാ​ണു തി​ള​ങ്ങി​യ​ത്. സ​ഞ്ജു സാം​സ​ണ്‍ 28 റ​ണ്‍സ് നേ​ടി. ഗു​ജ​റാ​ത്തി​നു വേ​ണ്ടി എ​സ്.​എ. ദേ​ശാ​യി ആ​റു വി​ക്ക​റ്റും പീ​യൂ​ഷ് ചൗ​ള മൂ​ന്നും വി​ക്ക​റ്റും നേ​ടി. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​നി​റ​ങ്ങി​യ ഗു​ജ​റാ​ത്തി​നു തു​ട​ക്ക​ത്തി​ലേ വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യെ​ങ്കി​ലും വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്നു. കേ​ര​ള​ത്തി​നു വേ​ണ്ടി അ​ക്ഷ​യ് ച​ന്ദ്ര​നും ജ​ല​ജ് സ​ക്‌​സേ​ന​യും ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി.