ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യക്കു സമനില
01:07 AM Oct 19, 2017 | Deepika.com
ധാക്ക: ഏഷ്യാ കപ്പ് ഹോക്കിയില്‍ കരുത്തരായ ദക്ഷിണകൊറിയയ്ക്കെതിരേ ഇന്ത്യക്കു സമനില. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ഇന്ത്യ പരാജയത്തിലേക്കു നീങ്ങുകയായിരുന്ന ഘട്ടത്തില്‍ അവസാന മിനിറ്റില്‍ ഗുര്‍ജന്ത് സിംഗ് നേടിയ ഗോളാണ് ഇന്ത്യക്കു സമനില സമ്മാനിച്ചത്. 41-ാം മിനിറ്റില്‍ ലീ ജുംഗ് സുനിലൂടെ കൊറിയ ലീഡ് നേടിയിരുന്നു. ഇന്നു നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യ, മലേഷ്യയെ നേരിടും. ഇന്ത്യ ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരവും പരാജയപ്പെട്ടിട്ടില്ല.