ലോ​ക​ക​പ്പ് യോ​ഗ്യ​താ പ്ലേ ​ഓ​ഫ് പ​ട്ടി​കയാ​യി

01:07 AM Oct 19, 2017 | Deepika.com
ബർലിൻ: അ​ടു​ത്ത വ​ര്‍ഷം റ​ഷ്യ​യി​ല്‍ ന​ട​ക്കു​ന്ന ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പി​ന് യൂ​റോ​പ്പി​ല്‍ നി​ന്നു​ള്ള പ​ട്ടി​ക ത​യ്യാ​റാ​യി. യോ​ഗ്യ​താ പ്ലേ ​ഓ​ഫ് മ​ത്സ​ര​ത്തി​ല്‍ വ​ട​ക്ക​ന്‍ അ​യ​ര്‍ല​ന്‍ഡി​നെ സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ് നേ​രി​ടും. 1986 നു ​ശേ​ഷം ആ​ദ്യ​ത്തെ ലോ​ക​ക​പ്പ് ബെ​ര്‍ത്താ​ണ് വ​ട​ക്ക​ന്‍ അ​യ​ര്‍ല​ന്‍ഡി​ന്‍റെ ല​ക്ഷ്യം.

പ്ലേ ​ഓ​ഫി​ന്‍റെ ആ​ദ്യ​പാ​ദ മ​ത്സ​രം വ​ട​ക്ക​ന്‍ അ​യ​ര്‍ല​ന്‍ഡി​ലെ വി​ന്‍ഡ്‌​സ​ര്‍ പാ​ര്‍ക്കി​ല്‍ ന​ട​ക്കും. റി​പ്പ​ബ്ലി​ക്ക് ഓ​ഫ് അ​യ​ര്‍ല​ന്‍ഡി​ന് ഡെ​ന്മാ​ര്‍ക്കും, ഇ​റ്റ​ലി​ക്ക് സ്വീ​ഡ​നും ക്രൊ​യേ​ഷ്യ​യ്ക്ക് ഗ്രീ​സു​മാ​ണ് എ​തി​രാ​ളി​ക​ള്‍. ന​വം​ബ​ര്‍ 9 മു​ത​ല്‍ 11 വ​രെ​യാ​ണ് ആ​ദ്യ​പാ​ദ മ​ത്സ​ര​ങ്ങ​ള്‍. ര​ണ്ടാം പാ​ദം 12 മു​ത​ല്‍ 14 വ​രെ.

യൂ​റോ​പ്പി​ലെ ഒ​മ്പ​ത് ഗ്രൂ​പ്പു​ക​ളി​ല്‍നി​ന്നു​ള്ള ഏ​റ്റ​വും മി​ക​ച്ച എ​ട്ട് ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​ണ് പ്ലേ ​ഓ​ഫു​ക​ളി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന​ത്.

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍