റിച്ചാർഡ്സൺ: ടെക്സസിൽ കാണാതായ മൂന്നുവയസുകാരി മലയാളിക്കുട്ടി ഷെറിൻ മാത്യൂസിനെ കണ്ടെത്താൻ ഡ്രോണുകൾ ഉപയോഗിച്ച് തെരച്ചിൽ ആരംഭിച്ചതായി റിച്ചാർഡ്സൺ പോലീസ് അറിയിച്ചു. ഷെറിനെ കാണാതായിട്ടു 12 ദിവസം കഴിഞ്ഞു.
പാൽ കുടിക്കാൻ വിസമ്മതിച്ച കുട്ടിയെ പാഠം പഠിപ്പിക്കാനായി വളർത്തുപിതാവ് വെസ്ലി മാത്യൂസ് വീടിനുവെളിയിൽ മരച്ചുവട്ടിൽ നിർത്തുകയായിരുന്നു.പതിനഞ്ച് മിനിറ്റിനുശേഷം നോക്കുന്പോൾ ഷെറിൻ അപ്രത്യക്ഷയായിരുന്നു. മലയാളിയായ വെസ്ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടു. കുട്ടിയെ കാണാതായ വിവരം പോലീസിനെ അറിയിക്കാൻ വൈകിയതും കുടുംബത്തിന്റെ കാർ ഒരു മണിക്കൂർ സമയത്തേക്ക് മറ്റെങ്ങോട്ടോ പോയതും സംശയം ഉണർത്തിയിട്ടുണ്ട്. വെസ്ലി പോലീസുമായി സഹകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.