അമരാവതി: ആന്ധ്രപ്രദേശിൽ വൈഎസ്ആർ കോൺഗ്രസ് എംപി ഭൂട്ട രേണുക ടിഡിപിയിൽ ചേർന്നു. കർണൂൽ എംപിയാണു രേണുക. ഇന്നലെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ഭൂട്ട രേണുക കൂടിക്കാഴ്ച നടത്തി. 2014ൽ ലോക്സഭാംഗമായി അധികം താമസിക്കാതെതന്നെ ടിഡിപിയിൽ ചേരാൻ രേണുക ശ്രമമാരംഭിച്ചിരുന്നു. ടിഡിപി നേതാക്കളുമായി നല്ല ബന്ധത്തിലുമായിരുന്നു ഇവർ.
ടിഡിപിയിലേക്കു കൂറുമാറിയ രണ്ടാമത്തെ വൈഎസ്ആർസി എംപിയാണു രേണുക. കർണൂൽ ജില്ലയിലെതന്നെ നന്ദ്യാൽ ലോക്സഭാ മണ്ഡലത്തിലെ എംപി എസ്.പി.വൈ. റെഡ്ഡി ടിഡിപിയിൽ ചേർന്നിരുന്നു.
ടിഡിപിയിലേക്കു കൂറുമാറിയ രണ്ടാമത്തെ വൈഎസ്ആർസി എംപിയാണു രേണുക. കർണൂൽ ജില്ലയിലെതന്നെ നന്ദ്യാൽ ലോക്സഭാ മണ്ഡലത്തിലെ എംപി എസ്.പി.വൈ. റെഡ്ഡി ടിഡിപിയിൽ ചേർന്നിരുന്നു.