ഫുൽബാനി (ഒഡീഷ): ഓഡീഷയിലെ കൻഡമൽ ജില്ലയിൽനിന്ന് കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ ഗ്രാമസേവകനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ബസന്ത് കുമാർ ഭട്ടയുടെ മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെത്തിയതെന്ന് എഎസ്പി ചന്ദ്ര ശേഖർ ഹോത പറഞ്ഞു. ബസന്ത് കുമാർ പോലീസിനു വിവരങ്ങൾ ചോർത്തി നല്കുന്ന ആളാണെന്നും അതിനാലാണ് വധിച്ചതെന്നും ബൻസധാര-ഘുമുസർ-നഗവലി ഡിവിഷൻ മാവോയിസ്റ്റുകളുടെ കുറിപ്പ് മൃതദേഹത്തിനു സമീപത്തുനിന്ന് ലഭിച്ചിട്ടുണ്ട്.
നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരൻഡി സ്കീം (എൻആർഇജിഎസ്) പ്രകാരം 2008 മുതൽ ഓരോ ഗ്രാമത്തിലും രണ്ട് ഗ്രാമസേവകരെ വീതം സംസ്ഥാന സർക്കാർ റിക്രൂട്ട് ചെയ്തുവരുന്നുണ്ട്.
നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരൻഡി സ്കീം (എൻആർഇജിഎസ്) പ്രകാരം 2008 മുതൽ ഓരോ ഗ്രാമത്തിലും രണ്ട് ഗ്രാമസേവകരെ വീതം സംസ്ഥാന സർക്കാർ റിക്രൂട്ട് ചെയ്തുവരുന്നുണ്ട്.