+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാൾട്ട പ്രധാനമന്ത്രിക്ക് എതിരായ രേഖകൾ പുറത്തുവിട്ട പത്രപ്രവർത്തക കൊല്ലപ്പെട്ടു

വ​​ലെ​​റ്റ: അ​​ന്വേ​​ഷ​​ണാ​​ത്മ​​ക പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക ഡാ​​ഫ്നെ ക​​രു​​വാ​​ന ഗ​​ലീ​​സി​​യ(53) കാ​​ർ ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള അ​​ന്വേ​​ഷ​
മാൾട്ട പ്രധാനമന്ത്രിക്ക് എതിരായ രേഖകൾ പുറത്തുവിട്ട പത്രപ്രവർത്തക കൊല്ലപ്പെട്ടു
വ​​ലെ​​റ്റ: അ​​ന്വേ​​ഷ​​ണാ​​ത്മ​​ക പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക ഡാ​​ഫ്നെ ക​​രു​​വാ​​ന ഗ​​ലീ​​സി​​യ(53) കാ​​ർ ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള അ​​ന്വേ​​ഷ​​ണ​​ത്തി​​നു എ​​ഫ്ബി​​ഐ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​ദേ​​ശ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ഏ​​ജ​​ൻ​​സി​​ക​​ളു​​ടെ സ​​ഹാ​​യം തേ​​ടു​​മെ​​ന്നു മാ​​ൾ​​ട്ടീ​​സ് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. മാ​​​ൾ​​​ട്ട​​​യു​​ടെ പ്ര​​ധാ​​ന​​മ​​ന്ത്രി ജോ​​സ​​ഫ് മ​​സ്ക​​റ്റും ഭാ​​ര്യ​​യും മ​​ന്ത്രി​​മാ​​രും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പ്ര​​മു​​ഖ രാ​​ഷ്‌ട്രീ​​യ​​ക്കാ​​രു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​ഴി​​മ​​തി ആ​​രോ​​പ​​ണ​​ങ്ങ​​ൾ പാ​​ന​​മ​​രേ​​ഖ​​ക​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ഗ​​​ലീ​​​സി​​​യ പു​​റ​​ത്തു​​കൊ​​ണ്ടു​​വ​​ന്നു.

മാ​​ൾ​​ട്ടീ​​സ് പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വി​​നെ​​തി​​രേ​​യു​​ള്ള ആ​​രോ​​പ​​ണ​​ങ്ങ​​ളും ബ്ലോ​​ഗി​​ലൂ​​ടെ അ​​വ​​ർ പു​​റ​​ത്തു​​വി​​ട്ടു.വീ​​​ട്ടി​​​ൽ​​​നി​​​ന്നു മോ​​​സ്റ്റ ന​​​ഗ​​​ര​​​ത്തി​​​ലേ​​​ക്ക് ഒ​​റ്റ​​യ്ക്കു കാ​​​റി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​നം. അ​​ത്യു​​ഗ്ര സ്ഫോ​​ട​​ന​​ത്തെ​​ത്തു​​ട​​ർ​​ന്നു ശ​​രീ​​ര​​ഭാ​​ഗ​​ങ്ങ​​ൾ ചി​​ത​​റി​​ത്തെ​​റി​​ച്ചു.

ഗ​​ലീ​​സി​​യ​​യു​​ടെ മ​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി കു​​റ്റ​​ക്കാ​​രെ നീതി​​പീഠ​​ത്തി​​നു മു​​ന്നി​​ൽ കൊ​​ണ്ടു​​വ​​രാ​​തെ വി​​ശ്ര​​മ​​മി​​ല്ലെ​​ന്നു മെ​​ഡി​​റ്റ​​റേ​​നി​​യ​​നി​​ലെ മു​​ൻ ബ്രി​​ട്ടീ​​ഷ് കോ​​ള​​നി​​യാ​​യ മാ​​ൾ​​ട്ട​​യു​​ടെ പ്ര​​ധാ​​ന​​മ​​ന്ത്രി മ​​സ്ക​​റ്റ് പ്ര​​ഖ്യാ​​പി​​ച്ചു.