പെഷവാർ: പാക്-അഫ്ഗാൻ അതിർത്തിയിലെ ഖുറം മേഖലയിൽ ഹഖാനി ഗ്രൂപ്പിന്റെ താവളത്തിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. കനേഡിയൻ-യുഎസ് ദന്പതികളെയും അവരുടെ കുട്ടികളെയും ഭീകരരുടെ പിടിയിൽ നിന്നു പാക് സേന മോചിപ്പിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് ഡ്രോൺ ആക്രമണം. ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കുന്നതിനെതിരേ അമേരിക്ക ഈയിടെ പാക്കിസ്ഥാനു മുന്നറിയിപ്പു നൽകിയിരുന്നു. ഇതേത്തുടർന്നാണു ഹഖാനിഗ്രൂപ്പിനെതിരേ നടപടി ശക്തമാക്കിയതെന്നു കരുതപ്പെടുന്നു.