കളമശേരി : മുപ്പത്തിരണ്ടാമത് ഫാ. ഫ്രാന്‍സിസ് സെയില്‍സ് ട്രോഫി സൗത്ത് ഇന്ത്യ ഇന്റര്‍ സ്കൂള്‍ ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യഷിപ്പ് പെണ്‍കുട്ടികളുടെ ഫൈനലില്‍ ലിറ്റില്‍ ഫ്ളവര്‍ എച്ച്എസ്എസ് കൊരട്ടി ജിവിഎച്ച്എസ്എസ് തലശേരിയെ നേരിടും.
സെമി ഫൈനലില്‍ ലിറ്റില്‍ ഫ്ളവര്‍ 64-57ന് ലേഡി ശിവസ്വാമി അയ്യര്‍ സ്കൂള്‍ ചെന്നൈയെ തോല്‍പ്പിച്ചു. ജിവിഎച്ച്എസ്എസ് 60-40ന് അല്വേറിന മെട്രിക് സ്കൂള്‍ കോയമ്പത്തൂരിനെ പരാജയപ്പെടുത്തി.
ആണ്‍കുട്ടികളുടെ സെമി ഫൈനല്‍ മത്സരങ്ങളില്‍ സെന്റ്. എഫ്രോംസ് മാന്നാനം ഗിരീദീപം ബഥനിയെയും സെന്റ് ജോസ്ഫ്സ് എച്ച്എസ്എസ് പുളിങ്കുന്ന് എസ്എച്ച്് സിഎംഐ പബ്ലിക് സ്കൂള്‍ തേവരയെയും നേരിടും.
ജിവിഎച്ച്എസ്എസ് - ലിറ്റില്‍ ഫ്ളവര്‍ ഫൈനല്‍
01:11 AM Oct 17, 2017 | Deepika.com