ന്യൂഡൽഹി: കേരളത്തിലെ സിപിഎം പ്രവർത്തകരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്നു പറഞ്ഞ ബിജെപി ദേശീയ ജനറൽ സെക്രട്ടറിക്കെതിരേ കേസെടുക്കണമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. കലാപത്തിനുള്ള ആഹ്വാനമാണ് ബിജെപി നേതാവ് നടത്തിയത്. സിപിഎം പ്രവർത്തകരുടെ രോമത്തെപ്പോലും തൊടാൻ ആർക്കും കഴിയില്ലെന്നും കോടിയേരി പറഞ്ഞു.
കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് പറഞ്ഞ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് പറഞ്ഞ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.