ന്യൂഡൽഹി: കേരളത്തിൽ ബിജെപിക്കാരെ നോക്കി കണ്ണുരുട്ടുന്ന സിപിഎം പ്രവർത്തകരുടെ വീട്ടിൽ കയറി കണ്ണു ചൂഴ്ന്നെടുക്കണമെന്നു ബിജെപി നേതാവ് സരോജ് പാണ്ഡേ. മുൻ എംപിയും എംഎൽഎയും മുൻ മഹിളാ മോർച്ച പ്രസിഡന്റുമാണ് സരോജ് പാണ്ഡേ.
കേരളത്തിൽ അമിത് ഷാ ഉദ്ഘാടനം ചെയ്തു ജനരക്ഷാ യാത്ര സൂചിപ്പിക്കുന്നതുതന്നെ ബിജെപിയെ നോക്കി കണ്ണുരുട്ടുന്ന ഇടത് പാർട്ടിക്കാരുടെ കണ്ണു കുത്തിയെടുക്കുമെന്നാണ്. കേരളത്തിലെയും ബംഗാളിലെയും സംസ്ഥാന സർക്കാരുകൾ ബിജെപി ബഹുമാനിക്കുന്ന ജനാധിപത്യത്തെയാണു പിന്തുടരേണ്ടത്. കേന്ദ്രത്തിൽ ഭരിക്കുന്നത് ബിജെപിയാണെന്ന് ഓർമിക്കണം. വേണ്ടിവന്നാൽ ഈ സംസ്ഥാന സർക്കാരുകളെ പിരിച്ചു വിടുമെന്നും സരോജ് പാണ്ഡേ പറഞ്ഞു.
ബിജെപി ഇപ്പോൾ ഇന്ത്യയിൽ മാത്രമല്ല, ലോകത്തെതന്നെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ്. ഇന്ത്യയിൽ മാത്രം 11 കോടി പ്രവർത്തകരുണ്ട്. ഇതിൽ കേരളത്തിൽ മാത്രം ചെറുപ്പക്കാരായ 300 പ്രവർത്തകർ കൊല്ലപ്പെട്ടു.
എല്ലാവർക്കും സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ, കേരളത്തിൽ ജനാധിപത്യത്തെ കൊല്ലുന്നതാണു കാണാൻ കഴിയുന്നത്. വേണ്ടിവന്നാൽ തങ്ങളുടെ സർക്കാർ കേരളത്തിലെ സർക്കാരിനെ പിരിച്ചുവിടാനും മടിക്കില്ലെന്നു സരോജ് പാണ്ഡേ ആവർത്തിച്ചു.