+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിപിഎമ്മിനും ബിജെപിക്കും ഒരേ മനസ്: എ.കെ. ആന്‍റണി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​നും ബി​ജെ​പി​ക്കും ഒ​രേ മ​ന​സാ​ണെ​ന്നും ര​ഹ​സ്യ​മാ​യി ഇ​രു​പാ​ർ​ട്ടി​ക​ളും പ​ര​സ്പ​രം സ​ഹാ​യി​ക്കു​കയാണെ​ന്നും മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ
സിപിഎമ്മിനും ബിജെപിക്കും  ഒരേ മനസ്: എ.കെ. ആന്‍റണി
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​നും ബി​ജെ​പി​ക്കും ഒ​രേ മ​ന​സാ​ണെ​ന്നും ര​ഹ​സ്യ​മാ​യി ഇ​രു​പാ​ർ​ട്ടി​ക​ളും പ​ര​സ്പ​രം സ​ഹാ​യി​ക്കു​കയാണെ​ന്നും മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള മ​തേ​ത​ര ബ​ദ​ലി​നേ​ക്കാ​ൾ കേ​ന്ദ്ര​ത്തി​ൽ മോ​ദി ഭ​ര​ണം തു​ട​രു​ന്ന​തി​നെ​യാ​ണ് സി​പി​എം ഇ​ഷ്ട​പ്പെ​ടു​ന്ന​തെ​ന്നു തെ​ളി​യി​ക്കു​ന്ന​താ​ണ് കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കേ​ന്ദ്ര ക​മ്മി​റ്റി​യെക്കൊ​ണ്ട് ഈ ​തീ​രു​മാ​നം എ​ടു​പ്പി​ച്ച​തി​നു പി​ന്നി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള നേ​താ​ക്ക​ൾ സ്വീ​ക​രി​ച്ച ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ്. യു​ഡിഎ​ഫ്, കോ​ണ്‍ഗ്ര​സ് എം​പി​മാ​രു​ടെ എ​ണ്ണം കു​റ​യ്ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ കേ​ര​ള സി​പി​എ​മ്മി​നും ബി​ജെ​പി​ക്കും ഒ​രേ മ​ന​സാ​ണ്. ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി പ​ര​സ്യ​മാ​യി ആ​ക്ര​മി​ക്കു​ക​യും ര​ഹ​സ്യ​മാ​യി പ​ര​സ്പ​രം സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന നി​ല​പാ​ടാ​ണ് കേ​ര​ള സി​പി​എ​മ്മും ബി​ജെ​പി​യും സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ആ​ന്‍റ​ണി കു​റ്റ​പ്പെ​ടു​ത്തി.

ബി​ജെ​പി ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ ദേ​ശീ​യ ത​ല​ത്തി​ൽ മ​തേ​ത​ര ശ​ക്തി​ക​ൾ ഒ​ന്നി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​വ​ർ ത​ന്നെ ഫ​ല​ത്തി​ൽ വി​രു​ദ്ധ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​ക​യാ​ണ്. സി​പി​ഐ അ​ട​ക്ക​മു​ള്ള മ​തേ​ത​ര പാ​ർ​ട്ടി​ക​ളും സി​പി​എ​മ്മി​ലെ ബം​ഗാ​ൾ ഘ​ട​ക​വു​മെ​ല്ലാം യാ​ഥാ​ർ​ഥ്യ​ബോ​ധം ഉ​ൾ​ക്കൊ​ള്ളു​ന്നു​ണ്ട്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ട് പ​രോ​ക്ഷ​മാ​യി ബി​ജെ​പി​യെ സ​ഹാ​യി​ക്കു​ന്ന​താ​ണെ​ന്ന് ആ​ന്‍റ​ണി വി​ശ​ദീ​ക​രി​ച്ചു.